Loading ...

Home USA

നാല് ഇന്ത്യന്‍ വംശജര്‍ വിജയിച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡിസി: അ​മേ​രി​ക്ക​യി​ലെ സം​സ്ഥാ​ന-​പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ നാ​ല് ഇ​ന്ത്യ​ന്‍ വം​ശ​ജ​ര്‍​ക്കു വി​ജ​യം. വി​ര്‍​ജീ​നി​യ സം​സ്ഥാ​ന സെ​ന​റ്റി​ലേ​ക്ക് വി​ജ​യി​ച്ച ഘ​സ​ല ഹ​ഷ്മി ആ ​സെ​ന​റ്റി​ലെ ആ​ദ്യ മു​സ്‌​ലിം സ്ത്രീ​യാ​യി. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നു അ​വ​ര്‍. 50 വ​ര്‍​ഷം മു​ന്‍​പ് ഘ​സ​ല​യു​ടെ ബാ​ല്യ​ത്തി​ലാ​ണു കു​ടും​ബം അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. വി​ര്‍​ജീ​നി​യ​യി​ലെ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്കു വി​ജ​യി​ച്ച സു​ഹാ​സ് സു​ബ്ര​ഹ്‌​മ​ണ്യം മു​ന്പ് ബ​റാ​ക്ക് ഒ​ബാ​മ​യു​ടെ കീ​ഴി​ല്‍ ടെ​ക്നോ​ള​ജി പോ​ളി​സി അ​ഡ്വൈ​സ​റാ​യി​രു​ന്നു.ക​ലി​ഫോ​ര്‍​ണി​യ​യി​ലെ സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യില്‍ പ​ബ്ലി​ക് ഡി​ഫ​ന്‍​ഡ​റു​ടെ ത​സ്തി​ക മാ​നോ രാ​ജു നി​ല​നി​ര്‍​ത്തി. നോ​ര്‍​ത്ത് ക​രോ​ളൈ​ന​യി​ല്‍ ഷാ​ര്‍​ലോ​ട്ട് സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് ഡിം​പി​ള്‍ അ​ജ്‌​രേ വീ​ണ്ടും വി​ജ​യി​ച്ചു.

Related News