Loading ...

Home sports

രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷം പരാജയം, U-17 ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്ത്

ബ്രസീലില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്ത്. ഇന്ന് പുലര്‍ച്ചെ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പരാഗ്വേയോടാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ആവേശകരമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ പരാജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയിച്ച പരാഗ്വേ ക്വാര്‍ട്ടറിലേക്കും കടന്നു. ആദ്യ പകുതിയില്‍ സെബയോസും ഗൊഡൊയ്യിയും നേടിയ ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീന മുന്നില്‍ എത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ പരാഗ്വേ ശക്തമായി തിരിച്ചടിച്ചു. 58ആം മിനുട്ടില്‍ ഒരു സെല്‍ഫ് ഗോളുകൂടെ ആയിരുന്നു തിരിച്ചടിയുടെ തുടക്കം. 73ആം മിനുട്ടില്‍ ടോറസ് സമനില ഗോള്‍ നേടി. പിന്നാലെ 86ആം മിനുട്ടില്‍ ഡുവാര്‍ട്ടെ വിജയ ഗോളും നേടി. ക്വാര്‍ട്ടറില്‍ നെതര്‍ലന്റ്സിനെ ആകും പരാഗ്വേ നേരിടുക.

Related News