Loading ...

Home Kerala

പത്തനംതിട്ടയില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ ഹെറിറ്റേജ് ടൂറിസം സര്‍ക്യൂട്ട് പദ്ധതി വരുന്നു

പത്തനംതിട്ട: ജില്ലയിലെ പൈതൃക ഗ്രാമങ്ങളും, ആറന്മുള കണ്ണാടി ഉള്‍പ്പെടെയുള്ള കരകൗശല പാരമ്ബര്യവും, മഹാത്മജി സന്ദര്‍ശിച്ച സ്ഥലങ്ങളും, മണ്ണടി മ്യൂസിയവും പരമ്ബരാഗതമായ മറ്റ് ആചാരങ്ങളും എല്ലാം സമന്വയിപ്പിച്ച്‌ ജില്ലയിലെ പൈത‌ൃക സ്മാരകങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു ഹെറിറ്റേജ് ടൂറിസം സര്‍ക്യൂട്ട് നടപ്പിലാക്കുന്നതിനാണ് ആലോചിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ കൊട്ടാരങ്ങളും, ആരാധനാലയങ്ങളും, കോട്ടകളും വ്യാപാര കേന്ദ്രങ്ങളും സംരക്ഷിച്ച്‌ അത് നമ്മുടെ നാട് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ടൂറിസം ഉല്‍പ്പന്നമായി മാര്‍ക്കറ്റ് ചെയ്യുന്ന നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമായ മുസിരിസ്, തലശ്ശേരി, ആലപ്പുഴ എന്നിങ്ങനെ മൂന്ന് പൈതൃക സംരക്ഷണ പദ്ധതികള്‍ ഇപ്പോള്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നുണ്ട്. തലശ്ശേരി പൈതൃക പദ്ധതി വയനാട് ജില്ലയിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടിയും സ്വീകരിച്ചു വരുന്നു. കൂടാതെ കേരളത്തിലെ പ്രശസ്തമായ വ്യാപാര കേന്ദ്രങ്ങളായ മിഠായിതെരുവ്, ചാല എന്നിവിടങ്ങളിലും ഇത്തരം വികസന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലും പരിസര പ്രദേശങ്ങളിലും ആയി വ്യാപിച്ച്‌ കിടക്കുന്ന പൈതൃക സമ്ബത്ത് കോര്‍ത്തിണക്കി തിരുവിതാംകൂര്‍ ഹെറിറ്റേജ് സര്‍ക്യൂട്ട് എന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടിയും ഇതിനകം ആരംഭിച്ച്‌ കഴിഞ്ഞിട്ടുണ്ട്.

Related News