Loading ...

Home peace

ഫാ. വിൽ‌സൺ കൊറ്റത്തിൽ കെറ്ററിംഗിൽ നിര്യാതനായി

കെറ്ററിംഗ്‌ . ഇംഗ്ലണ്ടിലെ കെറ്ററിംഗിൽ  സേവനമനുഷ്ഠിചിരുന്ന  മലയാളി വൈദികൻ à´«à´¾. വിൽ‌സൺ കൊറ്റം(51 )  നിര്യാതനായി .കെറ്ററിംഗിലെ  സെന്റ് ഫൗസ്റ്റീന സീറോ മലബാർ മിഷൻ ഡയറക്ടർ ആയും നോർത്താംപ്ടൺ രൂപതയിലെ കെറ്ററിംഗ്‌  സെന്റ് എഡ്‌വേഡ്സ് പള്ളി വികാരി ആയും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.  à´Žà´‚ . എസ് .എഫ് . എസ്  സഭ അംഗമായ à´«à´¾ . വിൽ‌സൺ, ചങ്ങനാശേരി രൂപതയിലെ  കോട്ടയം അയർക്കുന്നം, ആറുമാനൂർ മംഗളവർത്ത പള്ളി ഇടവകാംഗം ആണ് . ഏറെ നാളായി അസുഖബാധിതനായ അദ്ദേഹത്തെ ഇന്ന് രാവിലെ വിശുദ്ധ കുർബാനയ്ക്കായി  എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .2018  ജൂൺ മാസത്തിൽ  അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു . വൈദീകന്റെ മൃതദേഹം ഇപ്പോൾ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.   ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കെറ്ററിംഗിലെത്തി  അന്തിമോപചാരമർപ്പിക്കുകയും പ്രാർത്ഥനശിശ്രുഷകൾ  നടത്തുകയും ചെയ്തു. അച്ചന്റെ  ആകസ്മിക വിയോഗത്തിൽ രൂപത കുടുംബം ഒന്നാകെ അനുശോചനം അറിയിക്കുകയും , അച്ചന്റെ  ആത്മ ശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നതായിപ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് അറിയിച്ചു .

Related News