Loading ...

Home International

അഗ്നിപര്‍വതം പൊട്ടി; ടോംഗയില്‍ പുതിയ ദ്വീപ്‌

ന്യൂക്ക്യുവലോഫ> കഴിഞ്ഞമാസം കടലിനടിത്തട്ടിലുണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ മുങ്ങിയ ദ്വീപിനുപകരം ടോംഗയില്‍ മൂന്നിരട്ടി വലിപ്പമുള്ള മറ്റൊരു ദ്വീപ്‌ രൂപപ്പെട്ടതായി റിപ്പോര്‍ട്ട്‌. പുതിയ ദ്വീപായ ലറ്റെയ്‌കിക്ക്‌ 100 മീറ്റര്‍ വീതിയും 400 മീറ്റര്‍ നീളവുമുണ്ടെന്ന്‌ ടോംഗ ജിയോളജിക്കല്‍ സര്‍വീസിലെ ഭൂഗര്‍ഭ ശാസ്‌ത്രജ്ഞരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ദക്ഷിണ ശാന്തസമുദ്രത്തിലെ ദ്വീപസമൂഹമാണ്‌ ടോംഗ. ശാന്തസമുദ്രത്തിലെ വടക്കന്‍ ഹാപ്പായി ദ്വീപസമൂഹത്തിലെ കാവോ, ലെയ്റ്റ്‌ ദ്വീപുകള്‍ക്കിടയിലാണ്‌ ലറ്റെയ്‌കിയുടെ സ്ഥാനം. 2014 ലും അഗ്നിപര്‍വത സ്‌ഫോടത്തില്‍ ടോംഗയില്‍ ദ്വീപ്‌ രൂപപ്പെട്ടിരുന്നു. ലോകത്തിലെ 90 ശതമാനം ഭൂകമ്ബങ്ങള്‍ക്കും കാരണമായ ശാന്തസമുദ്രത്തിലെ 'അഗ്നിവളയ'ത്തിലാണ്‌ ടോംഗോ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്‌.

Related News