Loading ...

Home sports

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബര ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി

ഇന്ത്യന്‍ വനിത ടീം വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബര 2-1 എന്ന നിലയില്‍ സ്വന്തമാക്കി. പരമ്ബരയിലെ മൂന്നാമത്തേയും അവസാനത്തേതുമായ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ 194 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 42.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടെയ്‌ലര്‍(79), സ്റ്റാസി ആന്‍ കിങ്(38), ഹെയ്‌ലി മാത്യൂസ്(26) എന്നിവരാണ് വിന്‍ഡീസിനായ് അല്പമെങ്കിലും മികച്ച സ്‌കോര്‍ ചെയ്തത്. വിന്‍ഡീസിന്റെ 7 കളിക്കാര്‍ രണ്ടക്കം കടന്നില്ല. ഇന്ത്യയ്ക്കുവേണ്ടി ജുലന്‍ ഗോസ്വാമി, പൂനം യാദവ് എന്നിവര്‍ രണ്ടുവിക്കറ്റുവീതം വീഴ്ത്തി. ശിഖ പാണ്ഡെ, രാജേശ്വരി ഗെയ്ക്ക്വാദ്, ദീപ്തി ശര്‍മ എന്നിവര്‍ ഒരുവിക്കറ്റ് വീതവും വീഴ്ത്തി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ജമീമ റോഡ്രിഗസ്(69), സ്മൃതി മന്ദാന(74), പൂനം റൗട്ട്(24), മിതാലി രാജ്(20) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ദീപ്തി ശര്‍മ 4 റണ്‍സോടെയും ഹര്‍മന്‍പ്രീത് കൗര്‍ റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു. വിന്‍ഡീസിനുവേണ്ടി ഹെയ്‌ലി മാത്യൂസ് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഫി ഫ് ളെച്ചറിനാണ് ഒരു വിക്കറ്റ്.

Related News