Loading ...

Home National

കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്ക് മിതമായ നിരക്കില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍

മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാനക്കമ്ബനിയായ ഇന്‍ഡിഗോയും ഖത്തര്‍ എയര്‍വേയ്സും കൈകോര്‍ക്കുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. à´ˆ വിവരം പുറത്തുവന്നതോടെ ഇന്‍ഡിഗോയുടെ മാതൃകമ്ബനിയായ ഇന്റര്‍ഗ്ലോബിന്റെ ഓഹരിവില നാല് ശതമാനം ഉയര്‍ന്നു. അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്‍ഡിഗോ.ഇന്‍ഡിഗോ സി.à´‡.à´’ റൊണോജോയ് ദത്തയും ഖത്തര്‍ എയര്‍വേയ്സ് സി.à´‡.à´’ അക്ബര്‍ അല്‍ ബേക്കറും രണ്ട് കമ്ബനികളുടേയും ഭാവി കാര്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു. à´‡à´¤àµ‹à´Ÿàµ† ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരി വില 4.64 ശതമാനമാണ് വര്‍ധിച്ചത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 4.63 ഉം വര്‍ധന രേഖപ്പെടുത്തി.ഇന്‍ഡിഗോയില്‍ നിക്ഷേപമിറക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് നേരത്തേ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കമ്ബനി വഴങ്ങിയില്ല. ഇപ്പോള്‍ ഇന്‍ഡിഗോയുമായി സംയുക്തമായി സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കയാണ്. എന്നാല്‍ കമ്ബനിയുടെ ഷെയറുകള്‍ വാങ്ങാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ല- ഖത്തര്‍ എയര്‍വേയ്സ് സി.à´‡.à´’ റോയിട്ടേഴ്സ്നോട് പറഞ്ഞു.

Related News