Loading ...

Home National

ആണവക്കരുത്ത് ; മുങ്ങിക്കപ്പലില്‍ നിന്ന് കെ-4 ന്യൂക്ലിയര്‍ മിസൈല്‍ പരീക്ഷിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി : മുങ്ങിക്കപ്പലില്‍ നിന്ന് വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്താനൊരുങ്ങി ഇന്ത്യ. അന്തര്‍വാഹിനികളില്‍ നിന്നുള്ള ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം .കെ 4 എന്നു പേരിട്ടിരിക്കുന്ന മിസൈല്‍ വിശാഖപട്ടണം തീരത്ത് ഐഎന്‍എസ് അരിഹന്തില്‍ നിന്നു വിക്ഷേപിക്കുമെന്നാണു വിവരം. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിനു ചൈന, പാക്കിസ്ഥാന്‍ എന്നിവയെ ലക്ഷ്യമിടാനാകും. ഇതിനൊപ്പം 700 കിലോമീറ്ററിലധികം സ്‌ട്രൈക്ക് റേഞ്ചുള്ള ബിഒ-5 മിസൈലും ഇന്ത്യ വികസിപ്പിക്കുന്നുണ്ട്.ഇന്ത്യ നിര്‍മിക്കുന്ന അരിഹന്ത് ക്ലാസ് ന്യൂക്ലിയര്‍ അന്തര്‍വാഹിനികള്‍ക്കായി à´¡à´¿ ആര്‍ഡിഒയാണ് മിസൈല്‍ സംവിധാനം വികസിപ്പിക്കുന്നത്. à´‡à´¨àµà´¤àµà´¯à´¯àµà´Ÿàµ† ആണവ ഗ്രൂപ്പിലെ പ്രധാന ഘടകമാകും അരിഹന്തുള്‍പ്പെടെയുള്ള അന്തര്‍വാഹിനികള്‍.കെ സീരീസില്‍ മിസൈലുകള്‍ ഇന്ത്യ നേരത്തെ തന്നെ നിര്‍മിച്ചിരുന്നു. 750 കിലോമീറ്റര്‍ പരിധിയുള്ള കെ 15, 3500 കിലോമീറ്റര്‍ പരിധിയുള്ള കെ 4 എന്നീ മിസൈലുകള്‍ പലതവണ വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു.à´•à´°, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആണവ മിസൈല്‍ തൊടുക്കാനുള്ള കരുത്ത് (ന്യൂക്ലിയര്‍ ട്രയഡ്) നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ പരീക്ഷണം നിര്‍ണായകമാണെന്നു പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. യു എസ്, റഷ്യ, ചൈന, ഫ്രാന്‍സ്, യുകെ എന്നിവയാണ് à´ˆ ശേഷിയുള്ള
മറ്റു രാജ്യങ്ങള്‍.
കെ 4 മിസൈലിന്റെ പ്രത്യേകതകള്‍1. വികസിപ്പിച്ചത് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്‍ഡിഒ).2, 2 ടണ്‍ ആണവ പോര്‍മുന വഹിക്കാം. നീളം 10 മീറ്റര്‍. ഭാരം 20 ടണ്‍.3. കടലിനടിയില്‍ നിന്നു വിക്ഷേപിച്ച ശേഷം ആകാശത്തേക്കുയരുകയും ശബ്ദത്തെക്കാള്‍ വേഗത്തില്‍ ലക്ഷ്യത്തിലേക്കു കുതിക്കുകയും ചെയ്യും.4. 'കെ' എന്നാല്‍ കലാം; മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകം.5. 5,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ 5 നിര്‍മാണ ഘട്ടത്തില്‍.6. അഗ്‌നി 3 (3000 കിലോമീറ്റര്‍ ദൂരപരിധി), അഗ്‌നി 2 (2000 കിലോമീറ്റര്‍), അഗ്‌നി 1 (700 കിലോമീറ്റര്‍), പൃഥ്വി 2 (350 കിലോമീറ്റര്‍) എന്നിവയാണു നിലവില്‍ കരമാര്‍ഗം വിക്ഷേപിക്കാവുന്ന ആണവ മിസൈലുകള്‍.7. യുദ്ധവിമാനങ്ങളായ സുഖോയ് 30, മിറാഷ് 2000, ജാഗ്വര്‍ എന്നിവ ആണവ മിസൈലുകള്‍ വഹിക്കാന്‍ സജ്ജം

Related News