Loading ...

Home Kerala

പ്ര​ള​യം ത​ക​ര്‍​ത്ത റോ​ഡു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് ജ​ര്‍​മ​ന്‍ സ​ഹാ​യം

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യം ത​ക​ര്‍​ത്ത പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് ജെ​ര്‍​മ​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ സ​ഹാ​യം. ഇ​തു​സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​രും ജ​ര്‍​മ​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്കും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​രാ​ര്‍ ഒ​പ്പി​ട്ടു.1800 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ല്‍ 1400 കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് ജ​ര്‍​മ​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്ക് ന​ല്‍​കു​ക. ഇ​തി​നു പു​റ​മെ 25 കോ​ടി രൂ​പ സ്ഥാ​പ​ന ശാ​ക്തീ​ക​ര​ണ​ത്തി​നും ശേ​ഷി വ​ര്‍​ധ​ന​യ്ക്കു​മാ​യി ഗ്രാ​ന്‍റാ​യി ന​ല്‍​കും.പ്ര​ള​യ​ദു​രി​ത​ത്തി​ലാ​യ സം​സ്ഥാ​ന​ത്തെ സ​ഹാ​യി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ കേ​ര​ള​വും കേ​ന്ദ്ര​സ​ര്‍​ക്കാ​രും ജ​ര്‍​മ​നി​യു​മാ​യി നേ​ര​ത്തെ ത​ന്നെ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. à´ªàµâ€‹à´¨â€‹à´°àµâ€â€‹à´¨à´¿â€‹à´°àµâ€â€‹à´®à´¾â€‹à´£à´‚ സം​ബ​ന്ധി​ച്ച പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് കേ​ര​ളം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ കേ​ന്ദ്ര സാ​മ്ബ​ത്തി​ക​കാ​ര്യ വ​കു​പ്പി​ന് കൈ​മാ​റി​യി​രു​ന്നു. ഒ​ക്‌​ടോ​ബ​ര്‍ 30ന് ​ജ​ര്‍​മ​ന്‍ ബാ​ങ്കും കേ​ന്ദ്ര സ​ര്‍​ക്കാ​രും ലോ​ണ്‍ എ​ഗ്രി​മെ​ന്‍റ് ഒ​പ്പു​വ​ച്ചു. തു​ട​ര്‍​ന്നാ​ണ് ഇന്ന് സം​സ്ഥാ​ന​വു​മാ​യി ക​രാ​റാ​യ​ത്.അ​ഞ്ച് വ​ര്‍​ഷം കൊ​ണ്ട് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കും. സം​സ്ഥാ​ന​ത്തെ 31 റോ​ഡു​ക​ളാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​ത്. മൊ​ത്തം 800 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. കെ​എ​സ്ടി​പി​യാ​ണ് പ​ണി ന​ട​ത്തു​ക. മേ​യ് 2020 ഓ​ടെ പ​ണി ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Related News