Loading ...

Home cinema

‘ഒൗട്ട് ഓഫ് സിലബസ്’ വിശേഷങ്ങളുമായി സഹപാഠികള്‍ക്കൊപ്പം ജോയ് മാത്യു

കോഴിക്കോട്: ഒൗട്ട് ഓഫ് സിലബസ് വിശേഷങ്ങളുമായി ജോയ് മാത്യുവും പ്രിയ അധ്യാപകന്‍ പ്രഫ. ശോഭീന്ദ്രനും. ഇരുവരുടെയും ‘മോട്ടോര്‍ സൈക്കിള്‍ ഡയറീസ്’ സാഹസങ്ങള്‍ കേട്ട് ജോയ് മാത്യുവിന്‍െറ കൂട്ടുകാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ചിരിയടക്കാനായില്ല. ചിരിപ്പടക്കത്തിന് തിരികൊളുത്തിയത് ശോഭീന്ദ്രന്‍ മാഷായിരുന്നെങ്കിലും ഒറിജിനല്‍ ചിരി അമിട്ട് പൊട്ടിച്ചത് ജോയ് മാത്യുതന്നെയായിരുന്നു. അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ഗുരുവായൂരപ്പന്‍ കോളജിലെ 1977-79 പ്രീഡിഗ്രി ബാച്ചിന്‍െറ സംഗമത്തിലാണ് സിലബസിനും അപ്പുറമുള്ള രസകരമായ ഓര്‍മകള്‍ സംവിധായകനും നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു പങ്കുവെച്ചത്.
അക്കാലത്ത് എല്ലാ എടാകൂടങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നത് ജോയ് മാത്യുവെന്ന് സ്വാഗത പ്രസംഗത്തില്‍  സഹപാഠി à´‡. സന്തോഷ് കുമാര്‍ പറഞ്ഞപ്പേള്‍ ‘നീ ആവശ്യമില്ലാത്തതൊന്നും പറയണ്ടാ’ എന്ന് ജോയ് മാത്യുവിന്‍െറ സ്വതസ്സിദ്ധമായ കമന്‍റ്. പിന്നീട് പ്രഫ. ശോഭീന്ദ്രന്‍, ജോയ് മാത്യുവിനോടൊപ്പമുള്ള തന്‍െറ ഓര്‍മകള്‍ പങ്കുവെച്ചു. സിലബസ് എന്ന മധ്യവര്‍ത്തിയില്ലാതെ കുട്ടികളുമായി അടുക്കാന്‍ കഴിഞ്ഞതാണ് തന്‍െറ ഭാഗ്യമെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ എന്നും മനസ്സിലുള്ള കുട്ടികളില്‍ ഒരാളാണ് ജോയ് മാത്യു.  താന്‍ ഉപയോഗിച്ചിരുന്ന സ്കൂട്ടര്‍ വഴിയില്‍ കുടുങ്ങുമ്പോള്‍ ദൈവദൂതനെപ്പോലെയത്തെി രക്ഷിക്കാറുള്ളത് ജോയ് മാത്യുവായിരുന്നു. പിന്നീട് സ്കൂട്ടര്‍ ഒഴിവാക്കി രാജദൂത് ആക്കിയപ്പോഴും ജോയ് മാത്യു കൂടെയുണ്ടായിരുന്നു. രാജദൂത് മോട്ടോര്‍ സൈക്കിളില്‍ ശോഭീന്ദ്രന്‍ മാഷിനൊപ്പെം തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് വന്ന കഥയാണ് ജോയ് മാത്യു തന്‍െറ പ്രസംഗത്തില്‍ പറഞ്ഞുതുടങ്ങിയത്.
സിനിമയുടെ ആവശ്യത്തിനായി ജോണ്‍ എബ്രഹാമിനൊപ്പമായിരുന്നു മാഷ് രാജദൂതില്‍ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്ത് എത്തിയത്. തിരിച്ചുപോവാന്‍തന്നെയാണ് മാഷ് ക്ഷണിച്ചത്.  
ഇത്രയും ദൂരം എങ്ങനെ ഓടിക്കുമെന്ന് ആലോചിച്ചിരിക്കുമ്പോള്‍ ‘നീ നേരെ വിട്ടോ അനക്കൊരു റെക്കോഡ് ആയിക്കോട്ടെ’ എന്നു പറഞ്ഞ് മാഷ് പോകാന്‍ റെഡിയായി. അങ്ങനെ രണ്ടും കല്‍പിച്ച് വണ്ടിയെടുത്തു. കോളജിലെ വിദ്യാര്‍ഥികള്‍ ഉപയോഗിച്ച് പരിപ്പാക്കിയ വണ്ടിയുമായാണ് കോഴിക്കോട്ടേക്ക് വരുന്നത്. ഇടക്കുവെച്ച് വര്‍ക്ക്ഷോപ്പിലും കയറ്റി. എങ്ങനെയോ കോഴിക്കോട്ടത്തെി.
ഒരു ജൂറി പരാമര്‍ശത്തില്‍ ഒതുങ്ങുന്നതല്ല ജോയി മാത്യു. കിട്ടുകയാണെങ്കില്‍ ഒന്നാം സ്ഥാനം. മൂന്നാം സ്ഥാനത്തിനോ പ്രത്യേക പരാമര്‍ശത്തിനോ തന്നെ പരിഗണിക്കേണ്ട കാര്യമില്ളെന്നും പുരസ്കാരം ലഭിച്ചതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ജോയ് മാത്യുവിനുള്ള ഉപഹാരം പ്രഫ. ടി. ശോഭീന്ദ്രന്‍ സമ്മാനിച്ചു. ഒ.വി. സെയ്തു പൊന്നാടയണിയിച്ചു. പൂര്‍വവിദ്യാര്‍ഥികളായ ആലിക്കോയ, പ്രേംചന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.

Related News