Loading ...

Home Gulf

പ്രവാസികളുടെ അനധികൃത സംരംഭങ്ങള്‍ക്ക്​ പിടി വീഴും

ദോ​ഹ: നി​യ​മം ലം​ഘി​ച്ച്‌​ പ്ര​വാ​സി​ക​ള്‍ ന​ട​ത്തു​ന്ന വി​വി​ധ ക​ച്ച​വ​ട ഇ​ട​പാ​ടു​ക​ള്‍​ക്ക്​ പി​ടി വീ​ഴും. ഇ​തി​നാ​യു​ള്ള ക​ര​ട്​ നി​യ​മ​ത്തി​ന്​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. പ്ര​വാ​സി​ക​ള്‍ നി​യ​മം ലം​ഘി​ച്ച്‌ ന​ട​ത്തു​ന്ന ബി​സി​ന​സ്, സാ​മ്ബ​ത്തി​ക, പ്ര​ഫ​ഷ​ന​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ്​ ഈ ​നി​യ​മം മൂ​ലം ത​ട​യു​ക. ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്​ ക​ര​ട് നി​യ​മം.2004 ലെ 25ാം ​ന​മ്ബ​ര്‍ നി​യ​മ​ത്തി​ന് പ​ക​ര​മാ​യാ​ണ് പു​തി​യ ക​ര​ട് നി​യ​മം. നി​യ​മ​ങ്ങ​ള്‍ ആ​ധു​നി​ക​വ​ത്​​ക​രി​ക്കു​ക, പു​തി​യ നി​ക്ഷേ​പ പ​രി​തഃ​സ്ഥി​തി സൃ​ഷ്​​ടി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ നി​യ​മം ത​യാ​റാ​ക്കി​യ​ത്.സെ​ന്‍ട്ര​ല്‍ മാ​ര്‍ക്ക​റ്റു​ക​ളു​ടെ ന​ട​ത്തി​പ്പി​ന് മേ​ല്‍നോ​ട്ടം വ​ഹി​ക്കാ​ന്‍ പു​തി​യ സ്​​റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ഉ​ട​ന്‍ രൂ​പ​വ​ത്​​ക​രി​ക്കും. ഇ​തി​നാ​യു​ള്ള മ​ന്ത്രി​സ​ഭ​യു​ടെ ക​ര​ട് തീ​രു​മാ​ന​വും യോ​ഗം അം​ഗീ​ക​രി​ച്ചു. വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ന്‍ട്ര​ല്‍ മാ​ര്‍ക്ക​റ്റു​ക​ളു​ടെ മാ​നേ​ജ്മ​െന്‍റ്​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ മേ​ല്‍നോ​ട്ടം, സെ​ന്‍ട്ര​ല്‍ മാ​ര്‍ക്ക​റ്റു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി ന​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും ശി​പാ​ര്‍ശ ചെ​യ്യു​ക, കാ​ര്യ​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ക എ​ന്നി​വ​യെ​ല്ലാ​മാ​ണ് പു​തി​യ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​യി​ല്‍​വ​രു​ന്ന കാ​ര്യ​ങ്ങ​ള്‍.സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളു​ടെ നി​യ​മം സം​ബ​ന്ധി​ച്ച 2014 ലെ 15ാം ​ന​മ്ബ​ര്‍ നി​യ​മ​ത്തി​ലെ ഏ​താ​നും വ്യ​വ​സ്ഥ​ക​ള്‍ ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ടു​ള്ള പു​തി​യ നി​യ​മ​ത്തി​നും മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ യോ​ഗ്യ​ത ച​ട്ട​ക്കൂ​ടി​ലെ ന​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യെ​ന്ന മ​ന്ത്രി​സ​ഭ​യു​ടെ ക​ര​ട് തീ​രു​മാ​ന​ത്തി​നും അ​നു​മ​തി ല​ഭി​ച്ചു. മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ന്‍ നാ​സ​ര്‍ ബി​ന്‍ ഖ​ലീ​ഫ ആ​ല്‍​ഥാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related News