Loading ...

Home Gulf

ദുരിതബാധിതര്‍ക്ക്​ തണലൊരുക്കാന്‍ 'ഹൃദയപൂര്‍വം ദോഹ'

ദോ​ഹ: കേ​ര​ള​ത്തി​ല്‍ പ്ര​ള​യം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക്​ വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കാ​ന്‍ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താ​നാ​യി 'ഹൃ​ദ​യ​പൂ​ര്‍​വം ദോ​ഹ' എ​ന്ന പേ​രി​ല്‍ സം​ഗീ​ത​പ​രി​പാ​ടി ന​ട​ത്തു​ന്നു. ഇ​ന്‍​കാ​സ് സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​െ​ല പ​രി​പാ​ടി ന​വം​ബ​ര്‍ 15ന് ​ഉം​സ​ലാ​ലി​ലെ ബ​ര്‍​സാ​ന്‍ യൂ​ത്ത് സ​െന്‍റ​റി​ല്‍ ന​ട​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 15ന്​ ​വൈ​കീ​ട്ട്​ ആ​റി​ന്​ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ കൗ​ണ്ട​റു​ക​ളും ഗേ​റ്റു​ക​ളും അ​ഞ്ചി​ന്​ തു​റ​ക്കും.ക്യൂ​ബ് ഇ​വ​ന്‍​സു​മാ​യി ചേ​ര്‍​ന്ന്​ ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ മു​ഖ്യ​പ്രാ​യോ​ജ​ക​ര്‍ അ​ന്‍​റാ​ക്യ റ​സ്​​റ്റാ​റ​ന്‍​റ്, ഡൊ ​റെ മി​ഫ സെ​ന്‍​ര്‍ ഫോ​ര്‍ മ്യൂ​സി​ക്ക് ആ​ര്‍​ട്സ് ആ​ന്‍​ഡ്​ ഡാ​ന്‍​സ് എ​ന്നി​വ​രാ​ണ്. à´¶àµà´°àµ€â€‹à´²â€‹à´™àµà´•â€‹à´¨àµâ€ എ​യ​ര്‍​ലൈ​ന്‍​സാ​ണ് ഒ​ഫി​ഷ്യ​ല്‍ എ​യ​ര്‍​ലൈ​ന്‍​സ് പാ​ര്‍​ട്​​ണ​ര്‍. റേ​ഡി​യോ 98.6 റേ​ഡി​യോ പാ​ര്‍​ട്ണ​റാ​ണ്. 'മീ​ഡി​യ​വ​ണ്‍' ചാ​ന​ലാ​ണ്​ à´Ÿà´¿.​വി പാ​ര്‍​ട്ണ​ര്‍. 'ഗ​ള്‍​ഫ്​​മാ​ധ്യ​മം' ആ​ണ്​ ന്യൂ​സ്​ പേ​പ്പ​ര്‍ പാ​ര്‍​ട്ണ​ര്‍. ഗ്രീ​ന്‍ പ്രി​ന്‍​റ്, റ​ഹീ​പ് മീ​ഡി​യ എ​ന്നി​വ​യാ​ണ്​ മ​റ്റ്​ പാ​ര്‍​ട്ണ​ര്‍​മാ​ര്‍.സി​നി​മ​താ​ര​ങ്ങ​ളാ​യ ഖു​ശ്ബു, ഷെ​യി​ന്‍ നി​ഗം, പ​ത്മ​രാ​ജ് ര​തീ​ഷ് എ​ന്നി​വ​ര്‍ മെ​ഗാ ഷോ ​അ​വ​ത​രി​പ്പി​ക്കും.സ​യ​നോ​ര, ഫ്രാ​ങ്കോ, നി​ത്യ മാ​മ്മ​ന്‍, വീ​ത് രാ​ഗ്, സ​ജ്​​ല സ​ലീം, റി​യാ​സ് ക​രി​യാ​ട് എ​ന്നി​വ​ര്‍ ഒ​രു​ക്കു​ന്ന സം​ഗീ​ത വി​രു​ന്നു​ണ്ടാ​കും. കോ​മ​ഡി സ്കി​റ്റു​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ഇ​ഷ്​​ട​താ​ര​ങ്ങ​ളാ​യി മാ​റി​യ ശൂ​ര​നാ​ട് നെ​ല്‍​സ​ന്‍, കൊ​ല്ലം സു​ധി, ര​ശ്മി അ​നി​ല്‍, പോ​ള്‍​സ​ന്‍, ഭാ​സി എ​ന്നി​വ​ര്‍ ഒ​രു​ക്കു​ന്ന ഹാ​സ്യ​പ​രി​പാ​ടി​യു​മു​ണ്ടാ​കും. പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി ത​​െന്‍റ ക​ട​യി​ലെ സാ​ധ​ന​ങ്ങ​ള്‍ മു​ഴു​വ​ന്‍ ന​ല്‍​കി മാ​തൃ​ക കാ​ണി​ച്ച നൗ​ഷാ​ദി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. പ്ര​വാ​സി ചി​ത്ര​കാ​ര​നാ​യ ഷി​ഹാ​ര്‍ ഹം​സ വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ​ന​യും ഉ​ണ്ടാ​കും. വി​ല്‍​പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​വും വീ​ട്​ നി​ര്‍​മാ​ണ​ത്തി​ന്​ ന​ല്‍​കും. സി​നി​മ താ​രം ഡ​യാ​ന​യാ​ണ് പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക. ദോ​ഹ​യി​ലെ സ്ട്രിം​ഗ്സ് ഓ​ര്‍​ക്ക​സ്ട്ര​ക്കൊ​പ്പം നാ​ട്ടി​ല്‍ നി​ന്നും പ്ര​ഗ​ല്​​ഭ ക​ലാ​കാ​ര​ന്മാ​രാ​യ റോ​യ് ജോ​ര്‍​ജ്, ത​നൂ​ജ് എ​ന്നി​വ​രു​മെ​ത്തും. പ​രി​പാ​ടി​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം ഉ​പ​യോ​ഗി​ച്ച്‌​ നി​ല​മ്ബൂ​രി​ലെ ക​വ​ള​പ്പാ​റ​യി​ല്‍ ഇ​ന്‍​കാ​സ്​ വി​ല്ലേ​ജ്​ എ​ന്ന പേ​രി​ല്‍ പ​ത്ത്​ വീ​ടു​ക​ള്‍ പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കാ​യി നി​ര്‍​മി​ച്ചു​ന​ല്‍​കു​ക​യാ​ണ്​ ല​ക്ഷ്യം. സ​മാ​ന​മ​ന​സ്​​ക​രാ​യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യ​ക്​​തി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ല്‍ വീ​ടു​ക​ള്‍ സാ​ധ്യ​മെ​ങ്കി​ല്‍ നി​ര്‍​മി​ച്ചു​ന​ല്‍​കും. ഖ​ത്ത​ര്‍ ഇ​ന്‍​കാ​സ്​ നേ​തൃ​ത്വ​ത്തി​ല്‍ ജ​നു​വ​രി​യി​ല്‍ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കും.ഒ​രാ​ള്‍​ക്ക് പ്ര​വേ​ശ​ന​മു​ള്ള ഗോ​ള്‍​ഡ് സ​ര്‍​ക്കി​ള്‍ (50 റി​യാ​ല്‍), ര​ണ്ടു പേ​ര്‍​ക്ക് ക​യ​റാ​വു​ന്ന പ്ലാ​റ്റി​നം സ​ര്‍​ക്കി​ള്‍ (100 റി​യാ​ല്‍), ഒ​രാ​ള്‍​ക്ക് പ്ര​വേ​ശ​ന​മു​ള്ള വി. ​ഐ. പി ​സ​ര്‍​ക്കി​ള്‍ (250 റി​യാ​ല്‍), ര​ണ്ടു പേ​ര്‍​ക്ക് പ്ര​വേ​ശി​ക്കാ​വു​ന്ന വി. ​വി. ഐ. ​പി സ​ര്‍​ക്കി​ള്‍ (500 റി​യാ​ല്‍) എ​ന്നി​ങ്ങ​നെ​യാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ള്‍.ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍: സ​സ്യ വെ​ജി​റ്റേ​റി​യ​ന്‍ റ​സ്​​റ്റാ​റ​ന്‍​റ്​ (ഏ​ഷ്യ​ന്‍ ടൗ​ണ്‍), ക​ണ്ണൂ​ര്‍ ത​ട്ടു​ക​ട (തു​മാ​മ), ചാ​യ​ക്ക​ട (മ​താ​ര്‍ ഖ​ദീം ആ​ന്‍​ഡ്​ ബി​ന്‍ മ​ഹ്​​മൂ​ദ്), സൈ​ത്തൂ​ന്‍ റ​സ്​​റ്റാ​റ​ന്‍​റ്​ (ഓ​ള്‍​ഡ് ഗാ​നിം ആ​ന്‍​ഡ്​ സ​ല്‍​വ റോ​ഡ്) ആ​ന്‍​ഡ്​ à´Žà´‚.​ആ​ര്‍.​എ റ​സ്​​റ്റാ​റ​ന്‍​റ്​ (ഗ​റാ​ഫ).​ഫോ​ണ്‍: 70444765, 33701970.ഇ​ന്‍​കാ​സ്​ സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍​റും​ ചീ​ഫ് കോ ​ഓ​ഡി​നേ​റ്റ​റു​മാ​യ സ​മീ​ര്‍ ഏ​റാ​മ​ല, സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ആ​ഷി​ഖ്​ അ​ഹ്​​​മ​ദ്, അ​ന്‍​റാ​ക്യ റ​സ്​​റ്റാ​റ​ന്‍​റ്​ à´Žà´‚.​ഡി രാ​ജേ​ഷ് ഗോ​പി​നാ​ഥ്, ഡൊ ​റെ മി​ഫ സ്കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക് സി. ​ഇ. à´’ ​ടി​നി​ല്‍ തെ​ല്ലി​യി​ല്‍, ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍​ലൈ​ന്‍​സ് സെ​യി​ല്‍​സ് മാ​നേ​ജ​ര്‍ ലി​യോ​ണ്‍ ഖാ​ലി​ദ്, 98.6 എ​ഫ്. à´Žà´‚ ​മ​ല​യാ​ളം സി. ​ഇ. à´’ ​അ​ന്‍​വ​ര്‍ ഹു​സൈ​ന്‍, ചീ​ഫ് പാ​ട്ര​ന്‍ കെ. ​കെ ഉ​സ്മാ​ന്‍, മു​ഖ്യ​ഉ​പ​ദേ​ഷ്​​ടാ​വ് ഷാ​ന​വാ​സ് ഷെ​റാ​ട്ട​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

Related News