Loading ...

Home sports

U-17 ലോകകപ്പില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍

ബ്രസീലില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ ആതിഥേയര്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ശക്തരായ ചിലിയെ തോല്‍പ്പിച്ച്‌ കൊണ്ടായിരുന്നു ബ്രസീലിജ്റ്റെ ക്വാര്‍ട്ടര്‍ പ്രവേശനം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു വിജയം. ഒരു ഘട്ടത്തില്‍ 2-1ന് ചിലി മുന്നിട്ടു നിന്നതായിരുന്നു‌. അവിടെ നിന്ന് തിരിച്ചടിച്ചാണ് ബ്രസീല്‍ വിജയം കണ്ടത്.കായിയോ ജോഗെയുടെ ഇരട്ട ഗോളുകളാണ് ബ്രസീലിന് വിജയം നല്‍കിയത്. 8, 45 മിനുട്ടുകളില്‍ ആയിരുന്നു ജോര്‍ഗെയുടെ ഗോളുകള്‍. ഡിയേഗോയും ബ്രസീലിനായി വല കുലുക്കി. ചിലിയുടെ രണ്ട് ഗോളുകളും നേടിയത് ക്രുസ് ആണ്.ഇന്ന് നടന്ന മറ്റൊരു പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെകിസ്കോ ജപ്പാനെ പരാജയപ്പെടുത്തി. à´®à´±àµà´ªà´Ÿà´¿à´¯à´¿à´²àµà´²à´¾à´¤àµà´¤ രണ്ടു ഗോളുകള്‍ക്കായിരുന്നു മെക്സിക്കോയുടെ വിജയം. മെക്സിക്കോയ്ക്ക് വേണ്ടി പിസുറ്റോയും മുനോസുമാണ് ഗോളുകള്‍ നേടിയത്.

Related News