Loading ...

Home International

ഇൗസ്​റ്റർ പ്രത്യാശയുടെ ആഘോഷം പോപ്​

വത്തിക്കാൻ സിറ്റി:  പ്രത്യാശയുടെയുടെ സന്ദേശവുമായി പോപി​െൻറ ഇൗസ്​റ്റർ പ്രസംഗം. ഭീതിയും ഇരുളും ന​െമ്മ തകർക്കാൻ അനുവദിക്കരുതെന്ന്​ ഫ്രാൻസിസ്​ മാർപാപ പറഞ്ഞു. ബ്രസല്‍സ് ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഭീതിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ ഇൗസ്​റ്റർ ആഘോഷം.  ൈ​ക്രസ്​തവ സമൂഹം ഭയത്തി​െൻറയും നിരാശയുടെയും തടവിലാകരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്​തു. വത്തിക്കാനിലെ സെൻറ്​ പീറ്റേഴ്‌സ് ബസിലിക്കയില്‍ ശനിയാഴ്ച രാത്രി നടന്ന ഈസ്​റ്റർ കുര്‍ബാനക്കിടെ നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.വെള്ളിയാഴ്​ച നടന്ന ചടങ്ങുകൾക്കിടെ മാർപാപ ബ്രസൽസ്​ ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. ഭീകരപ്രവർത്തനം നടത്തുന്നവർ ദൈവനാമമാണ്​ കളങ്കപ്പെടുത്തുന്നതെന്ന്​ മാർപാപ പറഞ്ഞു.

Related News