Loading ...

Home Education

കെ മാറ്റ്-കേരള പരീക്ഷ ഡിസംബര്‍ 1-ന്; നവംബര്‍ 11 വരെ അപേക്ഷിക്കാം

കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും 2020-21 അധ്യയന വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിന് അര്‍ഹത നേടുന്നതിനുള്ള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള, കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശനമേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഡിസംബര്‍ ഒന്നിന് നടത്തും.അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 11 വൈകുന്നേരം അഞ്ച്‌വരെ നീട്ടിയിട്ടുണ്ട്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും kmatkerala.in സന്ദര്‍ശിക്കുക.അവസാന ബിരുദ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെ മാറ്റ് കേരള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. സംശയ നിവാരണങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി പ്രവേശന മേല്‍നോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471-2335133, 8547255133 എന്നീ നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.

Related News