Loading ...

Home USA

യൂദാസിനു പകരം ട്രംപിന്‍െറ കോലം കത്തിച്ച് ഈസ്റ്റര്‍ ആഘോഷം

മെക്സികോ സിറ്റി: യു.എസ് റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ യേശുക്രിസ്തുവിനെ ഒറ്റുകൊടുത്ത യൂദാസാക്കി മെക്സികോ സിറ്റി നഗരത്തിലെ ജനങ്ങള്‍. ശനിയാഴ്ച ഈസ്റ്ററിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് യൂദാസിന്‍െറ കോലം കത്തിക്കുന്നതിന് പകരം ട്രംപിന്‍െറ കോലം കത്തിച്ചത്. യു.എസിലെ മെക്സിക്കന്‍ കുടിയേറ്റ വംശജര്‍ക്കെതിരെ കടുത്ത വംശീയ നിലപാടുകള്‍ സ്വീകരിക്കുന്ന ട്രംപിന്‍െറ കോലം കത്തിക്കുമ്പോള്‍ ജനം ‘നശിക്കട്ടെ’ എന്ന് ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ അഴിമതിയാരോപണങ്ങള്‍ നേരിട്ട രാഷ്ട്രീയ നേതാക്കളുടെ കോലങ്ങളും ഇതേ ചടങ്ങിന്‍െറ ഭാഗമായി കത്തിച്ചിട്ടുണ്ട്.

Related News