Loading ...

Home special dish

ചീരയും മുട്ടയും കൊണ്ടൊരു തോരന്‍ പിന്നെ കുമ്ബളങ്ങ കറി, അല്‍പ്പം കോവയ്ക്ക വറുത്തത്..'ചില്‍ വയറേ ചില്‍'

ല ഞ്ച് ബോക്‌സ് ഒരുക്കുകയെന്നത് ഒരു കലയാണ്. ഉച്ചയ്ക്ക് പാത്രം തുറക്കുമ്ബോള്‍ തന്നെ മൂക്കില്‍ക്കൂടിയൊരു രുചിയുടെ ആനന്ദകാറ്റ് വീശി അത് ആമാശയത്തിലൂടെ തലച്ചോറില്‍ അമിട്ടായി പൊട്ടണം. കറിയുടെയും ഉപ്പേരിയുടെയും രുചിയില്‍ നാവ്അത് തയ്യാറാക്കിയവരോട് നന്ദി പറയണം. ഇതുമാത്രം പോരാ.. അടുത്ത് ഇരിക്കുന്നവനെ യാതൊരു നാണവുമില്ലാതെ കൈയിട്ട് വാരാന്‍ പ്രേരിപ്പിക്കുന്നതാവണം ലഞ്ച് ബോക്സ്. ചീര മുട്ട തോരനും കുമ്ബളങ്ങ കറിയും, കോവയ്ക്ക വറുത്തതും ചേര്‍ത്ത് തയ്യാറാക്കിയ ഇന്നത്തെ ലഞ്ച് ബോക്സ്. ചീര മുട്ട തോരന്‍
==============

  1. ചീര അരിഞ്ഞത് - 3 കപ്പ്
  2. മുട്ട - 2 എണ്ണം
  3. തേങ്ങ ചിരകിയത് - 1/2 കപ്പ്
  4. പച്ചമുളക് - 2 എണ്ണം
  5. ചുവന്നുള്ളി - 6 എണ്ണം
  6. ജീരകം - 1/4 ടീസ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
  8. കടുക് - 1 ടീസ്പൂണ്‍
  9. കറിവേപ്പില - തണ്ട്
  10. വറ്റല്‍മുളക് - 2 എണ്ണം
  11. വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
  12. ഉപ്പ് -ആവശ്യത്തിന്
  • ചീര അരിഞ്ഞത്, തേങ്ങ ചിരകിയത്, ചെറുതായി അരിഞ്ഞ ചുവന്നുള്ളി, പച്ചമുളക്, ജീരകം, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചു വെക്കുക.
  • വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച ശേഷം അതിലേക്ക് ചീര കൂട്ട് ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ അടച്ചു വച്ചു വേവിക്കുക.
  • വെന്ത് ചീരയില്‍ നിന്നും ഇറങ്ങിയ വെള്ളം വറ്റി കഴിയുമ്ബോള്‍ അതിലേക് രണ്ടു മുട്ട പൊട്ടിച്ചു ചേര്‍ത്ത് ചിക്കി പൊരിച്ച്‌ എടുക്കുക.
കുമ്ബളങ്ങ കറി
=============
  1. കുമ്ബളങ്ങ - കാല്‍ കിലോ
  2. തേങ്ങ ചിരകിയത് - 1 കപ്പ്
  3. ചുവന്നുള്ളി - 4 എണ്ണം
  4. പച്ചമുളക് - 2 എണ്ണം
  5. വെളുത്തുള്ളി - 2 അല്ലി
  6. ജീരകം - 1 ടീസ്പൂണ്‍
  7. മുളകുപൊടി - 1 ടീസ്പൂണ്‍
  8. മഞ്ഞള്‍പ്പൊടി - 1/3 ടീസ്പൂണ്‍
  9. കടുക് - 1 ടീസ്പൂണ്‍
  10. കറിവേപ്പില - 1 തണ്ട്
  11. വറ്റല്‍മുളക് - 2 എണ്ണം
  12. ഉപ്പ് - ആവശ്യത്തിന്
  13. വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
  • കുമ്ബളങ്ങ ചെറിയ ചതുരക്കഷ്ണങ്ങള്‍ ആക്കിയത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.
  • അതിലേക്ക് തേങ്ങ, ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ജീരകം എന്നിവ അരച്ചത് ചേര്‍ത്ത് തിളപ്പിക്കുക.
  • വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പില, വറ്റല്‍മുളക് എന്നിവ മൂപ്പിച്ചു കറിയിലേക്ക് ചേര്‍ക്കുക.
കോവക്ക വറുത്തത്
================
  1. കോവക്ക - 6 എണ്ണം
  2. വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂണ്‍
  3. മുളക്‌പൊടി - 1 ടീസ്പൂണ്‍
  4. മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
  5. കായപ്പൊടി - 1/4 ടീസ്പൂണ്‍
  6. ജീരകം പൊടിച്ചത് - 1/4 ടീസ്പൂണ്‍
  7. ഉപ്പ് - ആവശ്യത്തിന്
  8. വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
  • നീളത്തില്‍ നാലായി മുറിച്ച കോവക്കയില്‍ മറ്റു ചേരുവകള്‍ പുരട്ടി ചൂടായ വെളിച്ചെണ്ണയില്‍ നിരത്തി മൊരിയിച്ചെടുക്കുക.

Related News