Loading ...

Home health

അല്‍ഷിമേഴ്‌സിന് മരുന്ന് കണ്ടുപിടിച്ച്‌ ചൈന; അടുത്ത മാസം വിപണിയിലെത്തും

ലോകത്ത് മരുന്ന് കണ്ടുപിടിക്കാത്ത രോഗങ്ങളിലൊന്നായിരുന്നു അല്‍ഷിമേഴ്‌സ്. ഇപ്പോള്‍ അല്‍ഷിമേഴ്‌സ് രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ചൈന. ഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അല്‍ഷിമേഴ്‌സിന് നിലവില്‍ ചികിത്സയില്ല. രോഗി സാവധാനം മരണത്തിന് കീഴടങ്ങുകയാണ് സംഭവിക്കുന്നത്. ചൈനയില്‍ വികസിപ്പിച്ചെടുത്ത ഈ മരുന്നിന് ചൈന നാഷനല്‍ മെഡിക്കല്‍ പ്രോഡക്‌ട്‌സ് അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ ശനിയാഴ്ച അംഗീകാരം നല്‍കിയിരുന്നു. GV-971 എന്നാണ് ഈ മരുന്നിന്റെ പേര്. ഡിസംബര്‍ അവസാനവാരത്തോടെ മരുന്ന് ചൈനയില്‍ വിപണിയിലിറങ്ങും. ലോകത്തിലെ ആദ്യത്തെ മള്‍ട്ടി ടാര്‍ഗറ്റിങ്, കാര്‍ബോഹൈഡ്രേറ്റ് ബസ് മരുന്നാണ് ചൈനയില്‍ ഇറങ്ങുന്നതെന്നാണ് നിഗമനം. ഗ്രേ ആല്‍ഗയില്‍ നിന്നാണ് ഇത് ഉല്‍പാദിപ്പിച്ചിരിക്കുന്നത്. രോഗത്തിന്റെ മധ്യഘട്ടത്തില്‍ എത്തിയ രോഗികളില്‍ പോലും ഈ മരുന്ന് ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഏതാണ്ട് ഇരുപതു ലക്ഷം ആളുകള്‍ക്ക് പ്രാരംഭത്തില്‍ത്തന്നെ ഈ മരുന്ന് ഫലം നല്‍കുമെന്നും അവര്‍ അവകാശപ്പെടുന്നു. ചൈനയിലെ Shanghai Institute of Materia Medicaയും ഗ്രീന്‍ വാലിയും ഓഷ്യന്‍ സര്‍വകലാശാലയും ചേര്‍ന്നാണ് GV-971 വികസിപ്പിച്ചിരിക്കുന്നത്. 22 വര്‍ഷത്തെ ശ്രമഫലമാണ് ഈ മരുന്ന് എന്ന് ചൈന പറയുന്നു. മുന്‍പ് അഞ്ചു മരുന്നുകള്‍ കണ്ടെത്തിയെങ്കിലും ഏറ്റവും ഫലപ്രദം എന്ന് കണ്ടെത്തിയത് GV-971 ആണത്രേ. neuro-inflammation, cognitive impairment എന്നിവ കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ മരുന്നിന്റെ പ്രത്യേകത. ഈ രോഗത്തിന് ഇതുവരെ വിവിധ മരുന്നു കമ്ബനികള്‍ 320 ഓളം മരുന്നുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയതല്ലാതെ അവയൊന്നും വേണ്ടത്ര ഫലം കണ്ടിരുന്നില്ല.

Related News