Loading ...

Home Business

ഓഹരി വിപണി; സെന്‍സെക്‌സ് 73 പോയന്റ് നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 73 പോയന്റ് താഴ്ന്ന് 40,174ലിലും നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 11,878ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 756 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 527 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടൈറ്റന്റെ ഓഹരി വില 7 ശതമാനം താഴ്ന്നു. പ്രതീക്ഷിച്ചതിലും കുറവ് അറ്റാദായം നേടിയതാണ് കമ്ബനിയുടെ ഓഹരിയെ ബാധിച്ചത്. സെപ്റ്റംബര്‍ 30ല്‍ അവസാനിച്ച പാദത്തില്‍ 311.65 കോടി രൂപയാണ് കമ്ബനിയുടെ അറ്റാദായം. സണ്‍ ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, യുപിഎല്‍, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, വേദാന്ത, ഐഒസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി ഇന്‍ഫ്രടെല്‍, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, ഐടിസി, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, മാരുതി സുസുകി, എച്ച്‌ഡിഎഫ്‌സി, ബ്രിട്ടാനിയ തുടങ്ങിയവയാണ് നഷ്ടത്തിലുള്ള മറ്റ് ഓഹരികള്‍.

Related News