Loading ...

Home sports

വന്‍ വിജയവുമായി വലന്‍സിയ

ഇന്നലെ നടന്ന ചാമ്ബ്യന്‍സ് ലീഗ് മത്സരത്തില്‍ വലിയ വിജയം സ്വന്തമാക്കി സ്പാനിഷ് ക്ലബ് വലന്‍സിയ. ഇന്നലെ ഫ്രഞ്ച് ക്ലബായ ലിലെയെ നേരിട്ട വലന്‍സിയ ഒന്നിനെതിരെ നാലു ഗോളുകളുടെ വലിയ വിജയം തന്നെ സ്വന്തമാക്കി. തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷമായിരുന്നു വലന്‍സിയയുടെ തിരിച്ചുവരവ്. വലന്‍സിയക്ക് വേണ്ടി 19കാരനായ ടോറസ് ഗോള്‍ നേടിയതും ആരാധകര്‍ക്ക് സന്തോഷം നല്‍കി. ടോറസ് കളിയുടെ അവസാന നിമിഷം നേടിയ ഗോളോടെ ക്ലബിനായി ചാമ്ബ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫെറന്‍ ടോറസ് മാറി. ടോറസിനെ കൂടാതെ പരേഹൊ, കൊങ്ഡോംബിയ എന്നിവരും വലന്‍സിയക്കായി ഗോള്‍ നേടി. ഒരു ഗോള്‍ സെല്‍ഫ് ഗോളായിരുന്നു‌. ഈ വിജയത്തോടെ ഗ്രൂപ്പില്‍ വലന്‍സിയക്ക് ഏഴു പോയന്റ് ആയി. ചെല്‍സി, അയാക്സ് എന്നിവര്‍ക്കും ഗ്രൂപ്പില്‍ ഏഴു പോയന്റാണ് ഉള്ളത്.

Related News