Loading ...

Home sports

ഐ എസ് എല്ലില്‍ ഇന്ന് ഹൈദരബാദും നോര്‍ത്ത് ഈസ്റ്റും നേര്‍ക്കുനേര്‍

ഐ എസ് എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഹൈദരബാദ് എഫ് സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനേ നേരിടും. ഹൈദരബാദിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചാകും മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ആകും ഹൈദരബാദ് ഇന്ന് ഇറങ്ങുന്നത്. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ടു എങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച പ്രകടനം തന്നെ ആയിരുന്നു ഹൈദരാബാദ് നടത്തിയത്. മറുവശത്തുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സീസണില്‍ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. അവസാന മത്സരത്തില്‍ എഫ് സി ഗോവയ്ക്ക് എതിരെ അവസാന നിമിഷന്‍ സമനില വഴങ്ങിയതിന്റെ വിഷമം ഇന്ന് തീര്‍ക്കാം എന്നാകും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കരുതുന്നത്. വൈകിട്ട് 7.30നാണ് മത്സരം നടക്കുക.

Related News