Loading ...

Home sports

ഹാന്‍സന് ഹാട്രിക്ക്, U-17 ലോകകപ്പില്‍ നെതര്‍ലന്റ്സ് ക്വാര്‍ട്ടറില്‍

ബ്രസീലില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ നെതര്‍ലന്റ്സ് ക്വാര്‍ട്ടറിലേക്ക് കടന്നു. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ച്‌ കൊണ്ടായിരുന്നു നെതര്‍ലന്റ്സിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു നെതര്‍ലന്റ്സ് വിജയം. നെതര്‍ലന്റ്സിന്റെ മൂന്നു ഗോളുകളും നേടിയത് ഹാന്‍സന്‍ ആയിരുന്നു. 5, 15, 80 മിനുട്ടുകളില്‍ ആയിരുന്നു ഹാന്‍സന്റെ ഗോളുകള്‍. നൈജീരിയക്ക് വേണ്ടി ഒലുസെഗണ്‍ ഗോള്‍ നേടി. ഇന്ന് നടന്ന മറ്റൊരു പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊറിയ അംഗോളയെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കൊറിയയുടെ വിജയം. കൊറിയക്ക് വേണ്ടി കളിയുടെ 33ആം മിനുട്ടില്‍ എം എസ് ചോയ് ആണ് ഗോള്‍ നേടിയത്.

Related News