Loading ...

Home Education

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ നവംബര്‍ 15 വരെ

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ജൈന, പാഴ്സി, ബുദ്ധ സമുദായങ്ങളിലെ പ്ലസ് വണ്‍ മുതല്‍ പിഎച്ച്‌.ഡി. വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള ഫ്രഷ്, റിന്യൂവല്‍ അപേക്ഷ www.scholarships.gov.in വഴി നവംബര്‍ 15 വരെ സമര്‍പ്പിക്കാം. യോഗ്യത

  • വിദ്യാര്‍ഥികളുടെ കുടുംബവാര്‍ഷികവരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയരുത്.
  • അപേക്ഷകര്‍ ഗവണ്‍മെന്റ്/എയ്ഡഡ് അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, à´Žà´‚.ഫില്‍, പിഎച്ച്‌.à´¡à´¿. കോഴ്സുകളില്‍ പഠിക്കുന്നവരാകണം.
  • എന്‍.സിവി.à´Ÿà´¿.യില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.à´Ÿà´¿.ഐ./ ഐ.à´Ÿà´¿.സി.കളില്‍ 11, 12 തലത്തിലുള്ള ടെക്നിക്കല്‍/ വൊക്കേഷണല്‍കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഫ്രഷ്, റിന്യൂവല്‍ അപേക്ഷ സമര്‍പ്പിക്കാം.
ഓണ്‍ലൈന്‍ പരിശോധനസംസ്ഥാനതല ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ സുഗമമാക്കുന്നതിനായി പ്രധാനപ്പെട്ട രേഖകള്‍ (ഫോട്ടോ, ആധാര്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ) നിര്‍ബന്ധമായും അപ്ലോഡ് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് പഠനം നടത്തുന്ന സ്ഥാപനങ്ങളില്‍ നല്‍കണം. ഇന്‍സ്റ്റിറ്റിയൂഷന്‍ രജിസ്ട്രേഷന്‍ (എന്‍.എസ്.പി.) ചെയ്യാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിയന്തരമായി ചെയ്യണം. വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അപേക്ഷകരുടെ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. വിവരങ്ങള്‍ക്ക്: 94460 96580

Related News