Loading ...

Home National

ചന്ദ്രയാന്‍ ദൗത്യം പുനരാരംഭിക്കുന്നു..!!

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലിറങ്ങാനുള്ള ഒരുക്കങ്ങള്‍ പുനരാരംഭിക്കുമെന്ന് ഐഎസ്‌ആര്‍ഒ. വിക്രം ലാന്‍ഡറിനു പകരം പുതിയത് നിര്‍മിക്കാനാണ് തീരുമാനം. ചന്ദ്രയാന്‍ ദൗത്യം ഉപേക്ഷിച്ചിട്ടില്ലെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു. ചന്ദ്രയാന്‍-2ല്‍ ഉപയോഗിച്ച സാങ്കേതിക വിദ്യകളെല്ലാം തന്നെ വിജയകരമായിരുന്നതിനാല്‍ ഇനി പുതിയ ലാന്‍ഡര്‍ നിര്‍മ്മിക്കാനുള്ള സമയം മാത്രമാണ് ആവശ്യമായിട്ടുള്ളത്. പുതിയ ലാന്‍ഡര്‍ മാത്രമായോ ഓര്‍ബിറ്ററും ലാന്‍ഡറും ഒരുമിച്ചോ നിര്‍മിക്കാനാണ് ഐഎസ്‌ആര്‍ഒ പദ്ധതിയിടുന്നത്. ഇതുസംബന്ധിച്ച്‌ മൂന്ന് മാസത്തിനുള്ളില്‍ രൂപരേഖ തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു കഴിഞ്ഞു. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിന് 300 മീറ്റര്‍ മാത്രം അകലെ വിക്രം ലാന്‍ഡറിന് നിയന്ത്രണം നഷ്ടമായിരുന്നു. ഇതിന്‍റെ കാരണം കൂടി വിശദമായി വിലയിരുത്തിയ ശേഷം മാത്രമേ രൂപരേഖ തയ്യാറാക്കുകയുള്ളു. ചന്ദ്രയാന്‍ 3ന് മുമ്ബ് തന്നെ പുതിയ ലാന്‍ഡര്‍ നിര്‍മ്മിക്കാനാണ് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്.

Related News