Loading ...

Home sports

ഇനി സാം കെര്‍ യൂറോപ്പിലേക്ക്!!

ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം സാം കെര്‍ ഇനി യൂറോപ്പില്‍ കളിക്കും. അവസാന കുറേ സീസണുകളായി സാം കെര്‍ അമേരിക്ക വിട്ട് യൂറോപ്പില്‍ എത്തും എന്ന് അഭ്യൂഹം ഉണ്ടാവാറുണ്ട് എങ്കിലും ഇത്തവണ അത് സത്യമാവുകയാണ്. അമേരിക്കയിലെ സീസണ്‍ അവസാനിച്ചതോടെ താ‌ന്‍ ഇനി തന്റെ ക്ലബായ ചിക്കാഗോ റെഡ്സിലേക്ക് ഇല്ല എന്ന് സാന്‍ കെറി പ്രഖ്യാപിച്ചു. അവസാന മൂന്ന് സീസണുകളിലും അമേരിക്കന്‍ ലീഗിലെ ടോപ്പ് സ്കോറര്‍ ആണ് കെര്‍. കെറിനെ യൂറോപ്പില്‍ എത്തിക്കാന്‍ വന്‍ ക്ലബുകള്‍ ഒക്കെ തയ്യാറെടുക്കുകയാണ്. ഇംഗ്ലീഷ് ക്ലബായ ചെല്‍സിയാണ് കെറിനായി മുന്നില്‍ ഉള്ളത്. അടുത്ത വര്‍ഷം മുതല്‍ വനിതാ ലാലിഗയില്‍ പുതിയ ബ്രാന്‍ഡായി എത്തുന്ന റയല്‍ മാഡ്രിഡും, ഫ്രഞ്ച് ക്ലബായ പി എസ് ജിയും ഒക്കെ കെറിന് പിറകില്‍ ഉണ്ട്‌.

Related News