Loading ...

Home Gulf

ജിദ്ദയില്‍ താമസ കെട്ടിടങ്ങളോടനുബന്ധിച്ച്‌ ബിസിനസ്സ് സ്ഥാപനങ്ങള്‍ നടത്തുന്നതിന് നിയന്ത്രണം വരുന്നു

റിയാദ്: ജിദ്ദയില്‍ താമസ കെട്ടിടങ്ങളോടനുബന്ധിച്ച്‌ ബിസിനസ്സ് സ്ഥാപനങ്ങള്‍ നടത്തുന്നതിന് നിയന്ത്രണം വരുന്നു. ജിദ്ദയിലെ എല്ലാ പാര്‍പ്പിട സമുച്ചയത്തിലും നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സുരക്ഷാ പരിശോധനകള്‍ നടത്തും. പാര്‍പ്പിട സമുച്ചയങ്ങള്‍ സംബന്ധമായ കരാറുകള്‍ 'ഈജാര്‍' സംവിധാനത്തിലൂടെ പൂര്‍ത്തിയാക്കണം. പാര്‍പ്പിട സമുച്ചയത്തിലും അതോനോടനുബന്ധിച്ചുള്ള കോംബൗണ്ടുകള്‍ക്കും നിര്‍ണ്ണയിച്ചിട്ടുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുവാന്‍ പാര്‍പ്പിട സമുച്ചയ ഉടമകളോടും അത് നടത്തികൊണ്ടുപോകുന്ന വരോടും ജിദ്ദ ചേമ്ബര്‍ ഓഫ് കൊമേഴ്സ് നിര്‍ദ്ദേശിച്ചു. ഇത് സംബന്ധമായ നിയമം കര്‍ഷനമാക്കുവാനാണ് അധികൃതര്‍ തിരുമാനിച്ചിട്ടുള്ളത്. പാര്‍പ്പിട സമുച്ചയങ്ങള്‍ സംബന്ധമായ മാനദണ്ഡങ്ങളും കരാറുകളും മറ്റും 'ഈജാര്‍' സംവിധാനത്തിലൂടെ പൂര്‍ത്തിയാക്കണം. ഫയര്‍ ആന്റ് സേഫ്റ്റി, തൊഴിലാളികള്‍, വിദേശികള്‍, കെട്ടിടങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റു കച്ചവട സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും മുന്‍കരുതലുകളും പൂര്‍ത്തിയാക്കണമെന്നും ജിദ്ദ ചേമ്ബര്‍ ഓഫ് കൊമേഴ്സ് അറിയിച്ചു. വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ജിദ്ദ ചേമ്ബര്‍ സ്ഥാപന മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇത്സംബന്ധമായ നിര്‍ദ്ദേശമുള്ളത്. പാര്‍പ്പിട സമുച്ചയത്തിലും അതിന്റെ കോമ്ബൗണ്ടിലും റെസ്റ്റോറന്റുകള്‍, കോഫീ ഷോപ്പുകള്‍, ക്ലബുകള്‍, ബഖാലകള്‍ തുടങ്ങിയ കച്ചവട സ്ഥാപനങ്ങള്‍ നടത്തുവാന്‍ അനുവദിക്കുന്നതല്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. ജിദ്ദയിലെ എല്ലാ പാര്‍പ്പിട സമുച്ചയത്തിലും നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സുരക്ഷാ പരിശോധനകള്‍ നടത്തുമെന്ന് ജിദ്ദ ചേമ്ബര്‍ സര്‍ക്കുലറിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related News