Loading ...

Home Gulf

മഹാ ചുഴലിക്കാറ്റ്; നേരിട്ടല്ലാത്ത ആഘാതം മൂലം ബുധനാഴ്ച ഒമാനില്‍ മഴക്ക് സാധ്യത, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പ്

മസ്‌കത്ത്: ( 05.11.2019) മഹാ ചുഴലിക്കാറ്റിന്റെ നേരിട്ടല്ലാത്ത ആഘാത ഫലമായി ബുധനാഴ്ച ഒമാനില്‍ മഴക്ക് സാധ്യത. മഹാ' കാറ്റഗറി രണ്ടിലേക്കുള്ള ചുഴലികൊടുങ്കാറ്റായി ഉയര്‍ന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ കേന്ദ്രഭാഗത്തിന് വേഗതയെന്നും അറിയിച്ചു. ഇതിന്റെ ഫലമായി അല്‍ വുസ്ത, തെക്കന്‍ ശര്‍ഖിയ തീരങ്ങളിലാണ് മഴക്ക് സാധ്യത.അറബിക്കടലില്‍ മൂന്ന് മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തിലും ഒമാന്‍ കടലില്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തിലും തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളിലേക്ക് കടല്‍ കയറാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കാറ്റിന്റെ സ്ഥാനം ഒമാനിലെ മസീറ ദ്വീപില്‍ നിന്ന് 620 കിലോമീറ്റര്‍ അകലെയാണ്.

Related News