Loading ...

Home International

സാഹസീക സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ ചില്ലുപാലങ്ങള്‍ അടച്ചുപൂട്ടാനൊരുങ്ങി ചൈന

ബീയജിംങ്: ലോകമെമ്ബാടുമുള്ള സാഹസീക സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ ചില്ലുപാലങ്ങള്‍ അടച്ചുപൂട്ടാന്‍ തയ്യാറെടുത്ത് ചൈന. സുരക്ഷാ ഭീഷണികള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പാലങ്ങള്‍ അടച്ചുപൂട്ടുന്നത്.പ്രകൃതി ദുരന്തങ്ങളെ അടക്കം ചെറുക്കാന്‍ കെല്‍പ്പുള്ള പാലങ്ങളാണ് എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുമ്ബോളും നിരവധി അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇത്തരത്തില്‍ ഒരു തീരൂമാനത്തിലേക്ക് ചൈനയെ ആലോചിക്കുവാന്‍ കാരണമായത്. ചൈനയില്‍ ഏകദേശം 2300 ചില്ലുപാലങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. വ്യത്യസ്ത സാഹസികാനുഭവം തേടി ലക്ഷക്കണക്കിന് പേരാണ് ചൈനയിലെ ഈ ചില്ലു പാലങ്ങളിലെത്തുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള വക ഓരോ പാലങ്ങളിലും ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഹെബി പ്രവിശ്യയിലെ പാലങ്ങള്‍ മാത്രമാണ് അടച്ചു പൂട്ടുന്നതെങ്കിലും വൈകാതെ നിരോധനം രാജ്യം മൊത്തം പ്രാബല്യത്തില്‍ വരാനാണ് സാധ്യത.

Related News