Loading ...

Home Kerala

ഇനി ദൂരസ്ഥലങ്ങളിലേയ്ക്ക് കണ്ണുമടച്ച്‌ വീട് പൂട്ടിപ്പോകാം . മോഷ ണംനടന്നാല്‍ പൊലീസ് സ്റ്റേഷനില്‍ ഉടന്‍ അറിയുന്ന സംവിധാനം റെഡി

കൊച്ചി: ഇനി ദൂരസ്ഥലങ്ങളിലേയ്ക്ക് കണ്ണുമടച്ച്‌ വീട് പൂട്ടിപ്പോകാം … മോഷണം നടന്നാല്‍ പൊലീസ് സ്റ്റേഷനില്‍ ഉടന്‍ അറിയുന്ന സംവിധാനം റെഡി . വീടുകളിലോ സ്ഥാപനങ്ങളിലോ അക്രമമോ മോഷണമോ നടന്നാല്‍ ഉടന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ സന്ദേശമെത്തുന്ന സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) വിജയകരമായി പരീക്ഷിച്ചു. എറണാകുളം ജോസ്‌കോ ജ്വല്ലറി ഷോറൂമില്‍ കലക്ടര്‍ എസ് സുഹാസ്, സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. ജ്വല്ലറിക്കകത്തെ പ്രത്യേക അലാം ബട്ടണ്‍ കലക്ടര്‍ എസ് സുഹാസ് അമര്‍ത്തിയതോടെ, കണ്‍ട്രോള്‍ റൂമില്‍ സെക്കന്‍ഡുകള്‍ക്കകം സന്ദേശമെത്തുകയും സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ ടോംസണിന്റെ നേതൃത്വത്തില്‍ ഒരു മിനിറ്റിനകം പൊലീസ് ജ്വല്ലറിയിലെത്തുകയും ചെയ്തു.തിരുവനന്തപുരത്തു പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലാണ് അപായസന്ദേശം ആദ്യം ലഭിക്കുക. ഇവിടെ നിന്ന് 7 സെക്കന്‍ഡിനകം അതതു പൊലീസ് ജില്ലാ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്കും പ്രാദേശിക പൊലീസ് സ്റ്റേഷനിലേക്കും കൈമാറും. അപായസന്ദേശം നല്‍കിയ സ്ഥാപനത്തിന്റെയോ വീടിന്റെയോ കൃത്യമായ ലൊക്കേഷനും റൂട്ട് മാപ്പും ഫോണ്‍ നമ്ബറുമൊക്കെ കണ്‍ട്രോള്‍ റൂം കൈമാറും. സംഭവ സ്ഥലത്തിനു ചുറ്റും വാഹന പരിശോധനയ്ക്കുള്ള നിര്‍ദേശങ്ങളും ജാഗ്രതാ നിര്‍ദേശവും അതേസമയം തന്നെ കണ്‍ട്രോള്‍ റൂമില്‍ നിന്നു നല്‍കും. 3 ഷിഫ്റ്റുകളിലായി 24 മണിക്കൂറും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷണമുണ്ടാകും.

Related News