Loading ...

Home sports

"മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇങ്ങനെ പരാജയപ്പെടുന്നത് സങ്കടകരം"

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇങ്ങനെ പരാജയപ്പെടുന്നത് കാണുന്നത് സങ്കടകരമാണെന്ന് ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ. അവസാന രണ്ട് മാസങ്ങളായി പരിക്ക് കാരണം പുറത്ത് ഇരിക്കുകയാണ് പോഗ്ബ. പോഗ്ബയുടെ അഭാവത്തില്‍ യുണൈറ്റഡ് ദയനീയമായ രീതിയില്‍ ആണ് ഇപ്പോള്‍ കളിക്കുന്നത്. മധ്യനിരയില്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആളില്ലാതെ കഷ്ടപ്പെടുകയാണ് യുണൈറ്റഡ്. ടീം ഇങ്ങനെ പരാജയപ്പെടുന്നതില്‍ സങ്കടമുണ്ട്. ഈ പരാജയങ്ങള്‍ക്ക് ശേഷം ടീമംഗങ്ങള്‍ പരിശീലനത്തിനു പോകുന്നതോര്‍ത്തും സങ്കടമുണ്ടെന്നും പോഗ്ബ പറഞ്ഞു‌. താന്‍ ഇപ്പോഴും പ്ലാസ്റ്ററിലാണ് ഇനിയും 20 ദിവസമെങ്കിലും ആകും താന്‍ കളത്തിലേക്ക് തിരികെയെത്താന്‍ എന്നും പോഗ്ബ പറഞ്ഞു.

Related News