Loading ...

Home health

കര്‍പ്പൂരവും യൂക്കാലിപ്റ്റ്‌സും അപസ്മാരം വരുത്തുമോ?; ന്യൂറോ വിദഗദ്ധന്‍മാര്‍ പറയുന്നത് ഇങ്ങനെയാണ്...

കണ്ണൂര്‍: ( 04.11.2019) നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന കര്‍പ്പൂരവും യൂക്കാലിപ്റ്റ്‌സും അത്ര നല്ലതാണോ? അല്ലെന്നാണ് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറയുന്നത്. കര്‍പ്പൂരം യൂക്കാലിപ്സ്റ്റ് എന്നിവയടക്കമുള്ള ലേപനങ്ങളും സുഗന്ധദ്രവ്യങ്ങളും അമിതമായി ഉപയോഗിച്ചാല്‍ അപസ്മാരമടക്കമുള്ള ഗുരുതര അസുഖങ്ങള്‍ വരാനിടയാക്കുമെന്ന് നൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയിലെ കേരളാ ഘടകം പറയുന്നു. കണ്ണൂരില്‍ നടന്ന ന്യൂറോളജിസ്റ്റുകളുടെയും ന്യൂറോ സര്‍ജന്‍മാരുടെയും സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രബന്ധം അവതരിപ്പിക്കപ്പെട്ടത്. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗം തലവന്‍ ഡോ തോമസ് മാത്യുവാണ് ഈ വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചത്. തലച്ചോറിലെ ചില ജനിതക കാരണങ്ങള്‍, വ്യതിയാനങ്ങള്‍, മുഴകള്‍ എന്നിവ കാരണമാണ് അപസ്മാരമുണ്ടാകുന്നത്. എന്നാല്‍ കാരണം കണ്ടു പിടിക്കാന്‍ കഴിയാത്ത രോഗബാധിതരില്‍ നടത്തിയ പരിശോധനയിലാണ് ഇത്തരം രോഗികള്‍ യൂക്കാലിപ്സ്റ്റ്, കര്‍പ്പൂരം മറ്റു ലേപനങ്ങള്‍ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇത്തരം ലേപനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിലൂടെ അപസ്മാരം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഡോ തോമസ് മാത്യുവിന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Related News