Loading ...

Home sports

വിയറ്റ്നാമില്‍ ഇന്ത്യക്ക് തോല്‍വി!!

ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ വിയറ്റ്നാം സന്ദര്‍ശത്തിന് പരാജയത്തോടെ തുടക്കം. ഇന്ത്യയേക്കാള്‍ മികച്ച ടീമായ വിയറ്റ്നാം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഹനോയിയില്‍ നടന്ന മത്സരത്തില്‍ ആദ്യ മിനുറ്റുകളില്‍ തന്നെ ഇന്ത്യ പിറകില്‍ പോയിരുന്നു. 8ആം മിനുട്ടില്‍ തി നുങാണ് വിയറ്റ്നാമിനെ മുന്നില്‍ എത്തിച്ചത്. തി വാന്‍, തി തുയ് ഹാങ്ങ് എന്നിവരാണ് മറ്റു ഗോള്‍ സ്കോറേഴ്സ്. ഇനി ഒരു സൗഹൃദ മത്സരം കൂടെ വിയറ്റ്നാമിനെതിരെ ഇന്ത്യ കളിക്കും. നവംബര്‍ 6നാണ് മത്സരം.

Related News