Loading ...

Home health

ഭാരം കുറയ്ക്കാന്‍ ഡ്രൈ ഫ്രൂട്ട്‌സ് കഴിയ്ക്കൂ.

ഭാരം കുറയ്ക്കാന്‍ പ്ലാന്‍ ഇടുമ്ബോള്‍ത്തന്നെ ഡയറ്റില്‍ സ്ഥാനം പിടിക്കുന്നതാണ് ഡ്രൈ ഫ്രൂട്ട്‌സ്. പലതരം ഡ്രൈ ഫ്രൂട്ട്‌സ് ഇന്നു വിപണിയിലുണ്ട് ബദാം ' ഭാരം കുറയ്ക്കാന്‍, ചീത്ത കൊളസ്‌ട്രോള്‍ പുറംതള്ളാന്‍, ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ എല്ലാം ആശ്രയിക്കാവുന്നതാണ് ആല്‍മണ്ട്. പ്രോട്ടീന്‍, ഫൈബര്‍, അയണ്‍, സിങ്ക്, വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ ഇ, കാല്‍സ്യം, മഗ്‌നീഷ്യം, കോപ്പര്‍, ഫോളിക് ആസിഡ് എന്നിവ ധാരാളമായി ആല്‍മണ്ടില്‍ അടങ്ങിയിരിക്കുന്നു. പിസ്ത : ആന്റി ഓക്‌സിഡന്റുകള്‍, മിനറല്‍സ്, വൈറ്റമിന്‍സ് എന്നിവ ധാരാളം അടങ്ങിയതാണ് പിസ്ത. ബ്ലഡ് ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും ഇത് മികച്ചതാണ്. ഉണക്കമുന്തിരി : - ദിവസവും ഉണക്കമുന്തിരി കഴിച്ചാലുള്ള ഗുണങ്ങള്‍ ചില്ലറയൊന്നുമല്ല. GABA എന്ന ന്യൂറോട്രാന്‍സ്മിറ്ററുകള്‍ അടങ്ങിയതാണ് ഇവ. ഇത് അമിതവിശപ്പ് നിയന്ത്രിക്കും. സ്ട്രെസ് ലെവല്‍ കുറയ്ക്കും. ദഹനം പതിയെയാക്കുകയും ചെയ്യും. ഉണക്കമുന്തിരിയില്‍ ധാതുക്കളായ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അസിഡിറ്റിയെ പരിഹരിക്കാന്‍ ഉണക്ക മുന്തിരിയിലെ ഈ ഘടകങ്ങള്‍ സഹായിക്കുന്നു. ചര്‍മരോഗങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് ഉണക്കമുന്തിരി. ഈന്തപ്പഴം : ഫൈബര്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം ദഹനത്തിന് സഹായിക്കുകയും ഫാറ്റ് ലോസ് എളുപ്പത്തിലാക്കുകയും ചെയ്യും. വാള്‍നട്ട്സ് : ദിവസവും കഴിക്കേണ്ടതാണ് വാള്‍നട്ട്സ്. വാള്‍നട്ടില്‍ കാലറി ഉണ്ടെങ്കിലും ശരീരഭാരം കൂടില്ല. ഭാരം കുറയ്ക്കാന്‍ എളുപ്പത്തില്‍ സഹായിക്കുന്ന ALA ഇതില്‍ ധാരാളമുണ്ട്.

Related News