Loading ...

Home health

ആശങ്കാജനകം; ഹൃദ്രോഗ വ്യാപനത്തില്‍ കേരളം മുന്നില്‍ത്തന്നെ

കൊല്ലം: ഹൃദ്രോഗ വ്യാപനത്തില്‍ കേരളം ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളേക്കാളും മുന്നിലെന്ന് ഹൃദ്രോഗ വിദഗ്ധര്‍. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റിഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ സമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍. ലോകത്ത് ഹൃദയസംബന്ധമായ രോഗഗങ്ങളുള്ളവരില്‍ 60 ശതമാനവും ഇന്ത്യയിലാണ്. മൂന്നുകോടി ഹൃദ്രോഗികളാണ് ഇന്ത്യയിലുള്ളത്.ഹൃദയസ്തംഭന കേസുകളില്‍ 40 ശതമാനവും ഇവിടെയാണ് . 100-ല്‍ ഒരു കുട്ടിക്ക് ഹൃദ്രോഗസംബന്ധമായ അസുഖങ്ങളുടെ പിടിയില്‍ 30 ശതമാനം സ്ത്രീകളാണ്. ഹൃദയാഘാതം സംഭവിച്ചവരില്‍ 25 ശതമാനത്തിനും പ്രായം നാല്‍പ്പത് വയസ്സിന് താഴെയും. ഹൃദയാഘാതം, മറ്റ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ ചികിത്സാ ചെലവുകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ആവിഷ്‌കരിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സൊസൈറ്റി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കെ.പി മാര്‍ക്കോസ് പറഞ്ഞു.

Related News