Loading ...

Home International

അല്‍ ജസീറ ശത്രുചാനലെന്ന് ജൂതപണ്ഡിതന്‍

ദോഹ: അല്‍ ജസീറയെ ഇസ്രാഈലില്‍ നിന്ന് കെട്ടുകെട്ടിക്കണമെന്നും ചാനലിന്‍െറ ഓഫീസുകളെല്ലാം അടച്ചുപൂട്ടണമെന്നും ഇസ്രാഈലിന്‍െറ ഉള്ളില്‍ നിന്ന് രാജ്യത്തിനെതിരെ ഒളിയജണ്ട നടപ്പാക്കുകയാണ് ചാനലെന്നും വ്യക്തമാക്കി തീവ്രവലതുപക്ഷക്കാരനും ജൂത പണ്ഡിതനായ ഡോ. മൊര്‍ദേകായ് കദാര്‍ രംഗത്തത്തെി. 
എന്തുകൊണ്ടാണ് രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചിട്ടും ചാനലിനെതിരെ നടപടിയെടുക്കാത്തതെന്നാണ് മുന്‍ സൈനികന്‍ കൂടിയായ കദാറിന്‍െറ ചോദ്യം. ചാനലിലൂടെ ഇസ്രാഈലിന് ഭീഷണിയാകുന്ന രൂപത്തിലുള്ള പ്രചാരണമാണ് അല്‍ ജസീറ നടത്തുന്നതെന്നും ഭരണകൂടം ഇതിന് തടയിടാന്‍ അമാന്തം കാണിക്കുന്നതെന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ളെന്നും ബാര്‍ ഐലന്‍ യൂനിവേഴ്സിറ്റി ഇസ്ലാം-മിഡിലീസ്റ്റ് റിസര്‍ച്ച് സെന്‍റര്‍ ഡയറക്ടറായ ഡോ. മൊര്‍ദേകായ് പറയുന്നു. അല്‍ ജസീറ ചാനലിലെ ഒപിനിയന്‍ ആന്‍റ് അദര്‍ ഒപിനിയന്‍ എന്ന പ്രോഗ്രാം ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാലയിലെ അറബിക് വിഭാഗം മേധാവി കൂടിയായ കദാര്‍ രംഗത്തത്തെിയിരിക്കുന്നത്. 
ചാനലിലെ അഭിമുഖ-സംവാദ പരിപാടികളില്‍ ഇസ്രാഈല്‍ പ്രതിനിധിക്ക് മാന്യമായ പരിഗണന നല്‍കുന്നില്ളെന്നും ഹമാസിന്‍െറ വാദങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയുമാണ്. മാധ്യമധര്‍മത്തിന്‍െറ ലംഘനമാണിത്. മാധ്യമ ജിഹാദെന്നാണ് ഇതിന് അദ്ദേഹം പേരിട്ടിരിക്കുന്നത്. ചാനലിന്‍െറ പ്രവര്‍ത്തനാനുമതി നിഷേധിക്കാനുള്ള സമയം ആയിരിക്കുന്നുവെന്നും ഇസ്രയേലിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ചാനലിന് ഇനിയും എന്തിനാണ് അനുമതിയെന്നും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഇസ്രഈല്‍ പ്രതിരോധ സേനയില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ച അദ്ദേഹം ചോദിക്കുന്നു.1996ല്‍ ഖത്തര്‍ ആസ്ഥാനമായി സ്ഥാപിച്ച അല്‍ ജസീറ ചാനലിന് 2008ലാണ് ഇസ്രാഈലില്‍ സംപ്രേഷണം ചെയ്യാനുള്ള അനുമതി ഇസ്രാഈല്‍ സര്‍ക്കാര്‍ നല്‍കിയത്. അതേസമയം, ഇസ്രയേല്‍ വിരുദ്ധത പ്രകടമായ ഹിസ്ബുല്ലയുടെ അല്‍ മനാര്‍ ടി.വിക്കും ഇറാനിയന്‍ ചാനലായ അല്‍ അലാം ടി.വിക്കും ഇതുവരെ ഇസ്രാഈലില്‍ പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടില്ല.

Related News