Loading ...

Home Gulf

റോ​​ഡ്‌ മു​​റി​​ച്ചു​​ക​​ട​​ക്കു​​ന്ന​​വ​​രെ പ​​രി​​ഗ​​ണി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ പി​​ടി​​വീ​​ഴും

അ​​ജ്മാ​​ന്‍: അ​​നു​​വ​​ദ​​നീ​​യ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ റോ​​ഡ്‌ മു​​റി​​ച്ചു​​ക​​ട​​ക്കാ​​ന്‍ നി​​ല്‍​​ക്കു​​ന്ന കാ​​ല്‍​​ന​​ട​​ക്കാ​​രെ പ​​രി​​ഗ​​ണി​​ക്കാ​​തെ ക​​ണ്ണും​​പൂ​​ട്ടി കു​​തി​​ച്ചു​​പാ​​യു​​ന്ന​​വ​​രെ അ​​ജ്​​​മാ​​ന്‍ പൊ​​ലീ​​സ്​ ഇ​​നി വി​​ടി​​ല്ല. തി​​ര​​ക്കേ​​റി​​യ റോ​​ഡു​​ക​​ളി​​ല്‍ സി​​ഗ്​​​ന​​ല്‍ സ്ഥാ​​പി​​ച്ചി​​ട്ടും സൈ​​ക്കി​​ള്‍ യാ​​ത്ര​​ക്കാ​​രെ​​യും കാ​​ല്‍ന​​ട​​ക്കാ​​രെ​​യും പ​​രി​​ഗ​​ണി​​ക്കാ​​ത്ത വാ​​ഹ​​ന​​ങ്ങ​​ള്‍ കാ​​മ​​റ​​യി​​ല്‍ കു​​ടു​​ങ്ങും. പി​​ന്നെ പി​​ഴ​​യും മാ​​പ്പു​​മാ​​യി ന​​ട​​ക്കേ​​ണ്ടി​​വ​​രും. അ​​നു​​വ​​ദ​​നീ​​യ​​മ​​ല്ലാ​​ത്ത സ്​​​ഥ​​ല​​ങ്ങ​​ളി​​ല്‍ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി റോ​​ഡ്‌ മു​​റി​​ച്ചു​​ക​​ട​​ക്കു​​ന്ന​​വ​​രെ പി​​ടി​​കൂ​​ടാ​​ന്‍ ന​​ട​​പ​​ടി ക​​ര്‍​​ശ​​ന​​മാ​​ക്കി​​യ​​തി​​നൊ​​പ്പ​​മാ​​ണ്​ നി​​യ​​മ​​വി​​ധേ​​യ​​മാ​​യി റോ​​ഡ്​ ​ക്രോ​​സ്​ ചെ​​യ്യാ​​ന്‍ ന​​ഗ​​ര​​ത്തി​​ല്‍ സൗ​​ക​​ര്യ​​ങ്ങ​​ള്‍ വി​​പു​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. രാ​​ത്രി​​യി​​ല്‍ അ​​ബ​​ദ്ധ​​ത്തി​​ല്‍പോ​​ലും റോ​​ഡ്‌ മു​​റി​​ച്ചു​​ക​​ട​​ക്കാ​​തി​​രി​​ക്കാ​​ന്‍ പാ​​ത​​യോ​​ര​​ത്തെ ഇ​​ഷ്​​​ടി​​ക​​ക​​ളി​​ല്‍പോ​​ലും അ​​ട​​യാ​​ള​​വും കാ​​മ​​റ​​യും സ്​​​ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. അ​​ന​​ധി​​കൃ​​ത​​മാ​​യി റോ​​ഡ്‌ മു​​റി​​ച്ചു​​ക​​ട​​ക്കു​​ന്ന​​വ​​രി​​ല്‍ നി​​ന്ന്​ വാ​​റ്റ​​ട​​ക്കം 420 ദി​​ര്‍ഹം പി​​ഴ​​യും ഈ​​ടാ​​ക്കു​​ന്നു​​ണ്ട്. അ​​തി​​നാ​​ല്‍ പി​​ഴ പേ​​ടി​​ച്ച്‌ ആ​​ളു​​ക​​ള്‍ ന​​ഗ​​ര​​സ​​ഭ സ്ഥാ​​പി​​ച്ച ക്രോ​​സി​​ലൂ​​ടെ​​യാ​​ണ് മു​​റി​​ച്ചു​​ക​​ട​​ക്കു​​ന്ന​​തെ​​ങ്കി​​ലും വാ​​ഹ​​ന​​മോ​​ടി​​ക്കു​​ന്ന​​വ​​രു​​ടെ അ​​ശ്ര​​ദ്ധ അ​​പ​​ക​​ട​​ത്തി​​ന് കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്. ഇ​​ത്​ ഇ​​ല്ലാ​​താ​​ക്കി കാ​​ല്‍​​ന​​ട​​ക്കാ​​രെ​​യും വാ​​ഹ​​ന​​യാ​​​ത്രി​​ക​​രെ​​യും സു​​ര​​ക്ഷി​​ത​​രാ​​ക്കാ​​നാ​​ണ്​ പു​​തി​​യ സം​​വി​​ധാ​​ന​​ങ്ങ​​ള്‍.

Related News