Loading ...

Home sports

U-17 ലോകകപ്പ്; താജികിസ്താനെയും തോല്‍പ്പിച്ച്‌ അര്‍ജന്റീന നോക്കൗട്ട് റൗണ്ടില്‍

ബ്രസീലില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ അര്‍ജന്റീന നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ താജികിസ്ഥാനെയും തോല്പ്പിച്ചതോടെയാണ് അര്‍ജന്റീന നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. അര്‍ജന്റീനയ്ക്ക് വേണ്ടി ഒറോസ്കോ ഇരട്ട ഗോളുകള്‍ നേടി. 38, 78 മിനുട്ടുകളില്‍ ആയിരുന്നു ഒറോസ്കോയുടെ ഗോളുകള്‍. ഗൊഡോയിയാണ് മറ്റൊരു സ്കോറര്‍. ഈ വിജയത്തോടെ അര്‍ജന്റീനയ്ക്ക് ഗ്രൂപ്പില്‍ ഏഴു പോയന്റായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്പെയിന്‍ കാമറൂണെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സ്പെയിനിനും ഏഴു പോയന്റ് ആണെങ്കിലും മെച്ചപ്പെട്ട ഗോള്‍ഡിഫറന്‍സ് സ്പെയിനിനെ ഒന്നാമതാക്കി. അര്‍ജന്റീന രണ്ടാമതാണ്.

Related News