Loading ...

Home Australia/NZ

37 ലക്ഷത്തിന്‍റെ പുരസ്കാരം നിരസിച്ച്‌ ഗ്രെറ്റ!!

കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്‍റെ ഒരൊറ്റ മുഖമായി മാറിയ വ്യക്തിയാണ് പതിനാറുകാരിയായ ഗ്രെറ്റ തുന്‍ബര്‍ഗ്. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് സ്വീഡിഷ് പാര്‍ലമെന്‍റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രെറ്റയെ ലോകം ശ്രദ്ധിച്ചത്. ശേഷം, യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തിലൂടെ ഗ്രെറ്റയെ കൂടുതല്‍ പേര്‍ തിരിച്ചറിഞ്ഞു. ഗ്രെറ്റയുടെ നേതൃത്വത്തില്‍ നടന്ന കാലാവസ്ഥാ സമരത്തില്‍ 139 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് ഗ്രെറ്റ ആവശ്യപ്പെടുന്നത്. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം പരിപാടികള്‍ സമരത്തിന്‍റെ ഭാഗമായി നടന്നു കഴിഞ്ഞു. ഇപ്പോഴിതാ, മറ്റൊരു നിലപാടിലൂടെ ലോക ശ്രദ്ധ നേടുകയാണ്‌ ഈ കൊച്ചുമിടുക്കി. നോര്‍ഡിക് കൗണ്‍സിലിന്റെ പ്രശസ്ത പുരസ്കാരം നിരസി.ച്ചാണ് ഗ്രെറ്റ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്. പരിസ്ഥിതിയ്ക്ക് അംഗീകാരങ്ങളല്ല വേണ്ടതെന്ന് വ്യക്തമാക്കിയാണ് 46,000 യൂറോ (ഏകദേശം 37 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാര്‍ഡ് ഈ 16 വയസ്സുകാരി വേണ്ടെന്നുവച്ചത്. വലിയ ബഹുമതിയായി വിശേഷിപ്പിച്ചാണ് ഗ്രെറ്റ പുരസ്കാരം നിഷേധിച്ചത്. പരിസ്ഥിതിക്ക് ഇപ്പോള്‍ വേണ്ടത് അംഗീകാരങ്ങളല്ല , മറിച്ച്‌ അധികൃതരുടെ ഭാഗത്തു നിന്നുള്ള നടപടികളാണെന്നായിരുന്നു ഗ്രെറ്റയുടെ വാദം. ഗ്രേറ്റയുടെ തീരുമാനം അംഗീകരിക്കുന്നതായി നോര്‍ഡിക് കൗണ്‍സില്‍ അറിയിച്ചു. സ്വന്തം രാജ്യമായ സ്വീഡന്‍ ഉള്‍പ്പെടെ നോര്‍ഡിക് മേഖലയിലെ രാജ്യങ്ങളുടെ ഭീമമായ ഊര്‍ജ ഉപയോഗ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണു സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഗ്രേറ്റയുടെ പ്രതികരണം.

Related News