Loading ...

Home Gulf

ഐ​ക്യ​​രാഷ്​ട്രസഭ ഫണ്ടിലേക്ക്​ സംഭാവന: അറബ്​ രാജ്യങ്ങളില്‍ ഒന്നാമത്​ ഖത്തര്‍

ദോ​ഹ: ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ മ​ള്‍​ട്ടി പാ​ര്‍​ട്​​ണ​ര്‍ ട്ര​സ്​​റ്റ്​ ഫ​ണ്ടി​ലേ​ക്ക്​ സം​ഭാ​വ​ന ന​ല്‍​കു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ ഖ​ത്ത​ര്‍ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​മ​ത്. ലോ​ക​ത​ല​ത്തി​ല്‍ ആ​റാം​സ്ഥാ​ന​വു​മു​ണ്ട്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​അ​ഹ്​​മ​ദ്​ ബി​ന്‍ ഹ​സ​ന്‍ അ​ല്‍ ഹ​മ്മാ​ദി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ ദി​നാ​ച​ര​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച്‌​ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​െ​ട​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​െ​ട​യും എ​ല്ലാ സ​ഹാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഖ​ത്ത​ര്‍ സാ​മ്ബ​ത്തി​ക​മാ​യി സ​ഹാ​യം ന​ല്‍​കു​ന്നു​ണ്ട്. ഇ​തു കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി തു​ട​രും. വി​ദ്യാ​ഭ്യാ​സം, സാം​സ്​​കാ​രി​കം, ശാ​സ്​​ത്രം എ​ന്നി​വ​ക്കാ​യു​ള്ള ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ ക​മീ​ഷ​​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ഡി​േ​പ്ലാ​മാ​റ്റി​ക്​ ക്ല​ബി​ലാ​ണ്​ പ​രി​പാ​ടി ന​ട​ന്ന​ത്. സാ​മ്ബ​ത്തി​ക സ​ഹാ​യ​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല ഖ​ത്ത​റും ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യും ത​മ്മി​െ​ല ബ​ന്ധം. ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​െ​ട നി​ര​വ​ധി അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​െ​ട ഓ​ഫി​സു​ക​ള്‍ ദോ​ഹ​യി​ല്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. സ​ഭ​യു​മാ​യി ബ​ന്ധ​െ​പ്പ​ട്ട്​ ന​ട​ക്കു​ന്ന എ​ല്ലാ യോ​ഗ​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ളി​ലും ഖ​ത്ത​ര്‍ എ​പ്പോ​ഴും പ​​ങ്കെ​ടു​ക്കാ​റു​മു​ണ്ട്. ഖ​ത്ത​റി​ലെ​യും പു​റ​ത്തു​ള്ള​വ​രു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഖ​ത്ത​ര്‍ എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്യു​ന്നു​ണ്ട്. ഇ​തി​നാ​യി ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​മാ​യി യോ​ജി​ച്ച്‌​ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ലി​​െന്‍റ ഹ്യു​മാ​നി​േ​​റ്റ​റി​യ​ന്‍ ദൂ​ത​ന്‍ ഡോ.​അ​ഹ്​​മ​ദ്​ അ​ല്‍ മു​റൈ​ഖി യോ​ഗ​ത്തി​ല്‍ പ​​ങ്കെ​ടു​ത്തു. ദോ​ഹ​യി​ലെ യു​നെ​സ്​​കോ ഓ​ഫി​സി​​െന്‍റ ഡ​യ​റ​ക്​​ട​റാ​ണ്​ അ​ദ്ദേ​ഹം. 1971ല്‍ ​ഖ​ത്ത​ര്‍ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യി​ല്‍ ചേ​ര്‍​ന്ന​തു​മു​ത​ല്‍ ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ മി​ക​ച്ച ബ​ന്ധ​മാ​ണ്​ നി​ല​നി​ര്‍​ത്തി​പ്പോ​രു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ ​വ​ര്‍​ഷം​ത​ന്നെ ​ന്യൂ​യോ​ര്‍​ക്കി​ലെ സ​ഭ​യി​ല്‍ ഖ​ത്ത​റി​​െന്‍റ സ്ഥി​രം​പ്ര​തി​നി​ധി സം​ഘ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ്​​ത്രീ​ക​ളു​ടെ ഉ​ന്ന​മ​നം, കു​ട്ടി​ക​ളു​ടെ ക്ഷേ​മം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ ഖ​ത്ത​ര്‍ ന​ട​ത്തു​ന്ന വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റെ മി​ക​ച്ച​താ​ണെ​ന്ന്​ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related News