Loading ...

Home special dish

മുട്ടകൊണ്ടുള്ള രുചികരമായ വിഭവങ്ങളിതാ...

മുട്ട റോസ്റ്റ് ആവശ്യമുള്ള സാധനങ്ങള്‍
മുട്ട പുഴുങ്ങിയത് (രണ്ടായി മുറിക്കുക) - 4 എണ്ണം
സവാള അരിഞ്ഞത് - ഒരെണ്ണം വലുത്
തക്കാളി - ഒരെണ്ണം
കറിവേപ്പില - 2 തണ്ട്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂണ്‍ വീതം
കടുക് - ഒരു ടീസ്പൂണ്‍
കാശ്മീരി മുളക്പൊടി - 1 1/2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
പെരുംജീരകം പൊടിച്ചത് - 1/2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം സവാളയും പാകത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക. മുളക്പൊടിയും മഞ്ഞള്‍പ്പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കി പാനിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം പെരുംജീരകവും തക്കാളിയും ചേര്‍ക്കുക. നന്നായി വഴറ്റിയതിന് ശേഷം കുറച്ച്‌ വെള്ളം ചേര്‍ക്കുക ശേഷം മുട്ട ചേര്‍ത്ത് അടച്ചുവെച്ച്‌ വേവിക്കുക. ശേഷം വാങ്ങിവയ്ക്കാം.

എഗ്ഗ് ന്യൂഡില്‍സ്
ആവശ്യമുള്ള സാധനങ്ങള്‍
ന്യൂഡില്‍സ് - നൂറ് ഗ്രാം
മുട്ട പുഴുങ്ങിയത് - 4 എണ്ണം
സവാള കനം കുറച്ചരിഞ്ഞത് - 2 എണ്ണം
പച്ചമുളക് അരി കളഞ്ഞു വട്ടത്തിലരിഞ്ഞത് - 3 എണ്ണം
കടുക് - ഒരു ടീസ്പൂണ്‍
മുളക് പൊടി - ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ - 4 ടീസ്പൂണ്‍
ബട്ടര്‍ - 2 ടീസ്പൂണ്‍
കറിവേപ്പില - 3 തണ്ട്
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
ന്യൂഡില്‍സ് വേവിച്ച്‌ വെള്ളം ഊറ്റിക്കളയുക. ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി ന്യൂഡില്‍സ് വഴറ്റിയെടുക്കുക.
മുട്ട ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്‌ വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്‌ കറിവേപ്പിലയും സവാളയും പച്ച മുളകും നല്ലവണ്ണം വഴറ്റുക. സവാളയുടെ നിറം മാറി വരുമ്ബോള്‍ അല്‍പ്പം വെള്ളമൊഴിച്ച്‌ വേവിക്കണം.വെള്ളം വറ്റിയശേഷം മുളക് പൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് മുട്ട ചേര്‍ത്ത് ഇളക്കിയ ശേഷം നൂഡില്‍സും ചേര്‍ത്ത് വാങ്ങിവയ്ക്കാം.

സ്‌ക്രാംബിള്‍ഡ് എഗ്ഗ്
ആവശ്യമുള്ള സാധനങ്ങള്‍
മുട്ട - 3 എണ്ണം
പാല്‍ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്, കുരുമുളക് പൊടി - പാകത്തിന്
എണ്ണ - ഒരു ടീസ്പൂണ്‍
വെള്ളം - ഒരു ടീസ്പൂണ്‍
പാലക്, തക്കാളി, ബ്രോക്കോളി, ക്യാപ്‌സിക്കം എന്നിവ ഗ്രേറ്റ് ചെയ്തത് - ഒരു കപ്പ്
ചീസ് ഗ്രേറ്റ് ചെയ്തത് - ഒരു ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ, ഒരു ടീസ്പൂണ്‍ വെള്ളം, പാല്‍, പാകത്തിന് ഉപ്പ്, കുരുമുളകു പൊടി, മുട്ട എന്നിവ ചേര്‍ത്തിളക്കുക. ഇത് ഒരു പാനില്‍ ഒഴിച്ച്‌ ചൂടാക്കുക. ചീസ് ഗ്രേറ്റ് ചെയ്തത് മീതെ വിതറുക. ക്യാപ്‌സിക്കം, തക്കാളി, പാലക്, ബ്രോക്കോളി എന്നിവ ചെറുതായി അരിഞ്ഞ് മീതെ വിതറുക. രണ്ടായി മടക്കിയോ റോളാക്കിയോ ചൂടോടെ വിളമ്ബാം.

മുട്ട ദോശ
ആവശ്യമുള്ള സാധനങ്ങള്‍
ദോശമാവ് - 1/4 കിലോ
മുട്ട - 4 എണ്ണം
സവാള - ഒരെണ്ണം
പച്ചമുളക് - 2 എണ്ണം
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മല്ലിയില - കുറച്ച്‌
തയാറാക്കുന്ന വിധം
മുട്ട ഉടച്ച്‌ പതപ്പിക്കുക. ഇതിലേക്ക് പാകത്തിന് ഉപ്പും പച്ചമുളകും സവാളയും മല്ലിയിലയും ചേര്‍ക്കണം. ദോശക്കല്ല് ചൂടാക്കി ഇതില്‍ നെയ്യ് പുരട്ടി ഒരു തവി ദോശമാവ് ഒഴിച്ച്‌ ദോശക്കെന്ന പോലെ പരത്തുക. ഇതില്‍ അല്‍പം നെയ്യൊഴിക്കുക. മുട്ടക്കൂട്ടില്‍ നിന്നും രണ്ടു സ്പൂണ്‍ എടുത്ത് ദോശയ്ക്കു മീതെ ഒഴിക്കുക. ഇതിനു മീതെ കുരുമുളകു പൊടി വിതറുക. ദോശയുടെ ഇരു വശവും തിരിച്ചുംമറിച്ചുമിട്ട് പാകത്തിനു വെന്തു കഴിഞ്ഞാല്‍ വാങ്ങാം. ചമ്മന്തിക്കോ സോസിനോ ഒപ്പം വിളമ്ബാം.


Related News