Loading ...

Home sports

ഡിജോനിനെതിരെ പി.എസ്​.ജിക്ക്​ ഞെട്ടിക്കുന്ന തോല്‍വി

ഡിജോനിനെതിരെ ഫ്രഞ്ച്​ ക്ലബ് പി.എസ്​.ജിക്ക്​ ഞെട്ടിക്കുന്ന തോല്‍വി (2-1). ലീഗ്​ മല്‍സരങ്ങള്‍ തീരാന്‍ രണ്ട്​ മാസം കൂടി ശേഷിക്കേ ഏറ്റവും മോശം അവസ്ഥയിലൂടെയാണ്​ പി.എസ്​.ജി കടന്നുപോകുന്നത്​. കളിയില്‍ ആദ്യം മുന്നിലെത്തിയത്​ പി.എസ്​.ജിയായിരുന്നു. 20ാം മിനുട്ടില്‍ യുവതാരം എംബാപ്പ ടീമിനെ മുന്നിലെത്തിച്ചു. എന്നാല്‍ ഒന്നാം പകുതിയു​െട ഇഞ്ചുറി ടൈമില്‍ ചോയിര്‍ തിരിച്ചടച്ചു. 47ാം മിനിട്ടില്‍ ജോണ്ടര്‍ കാഡിസും കൂടി ഗോള്‍ നേടിയതോടെ പി.എസ്​.ജിയുടെ നില പരുങ്ങലിലായി. പിന്നീട്​ ഗോളടിക്കാനുള്ള ​ഫ്രഞ്ച്​ കരുത്തരുടെ ശ്രമങ്ങളൊന്നും വലയിലെത്തിയില്ല. നിലവില്‍ 27 പോയി​േന്‍റാടെ ലീഗില്‍ ഒന്നാം സ്ഥാനത്താണ്​ പി.എസ്​.ജി. 12 പോയിന്‍റ്​ മാത്രമുള്ള ഡിജോന്‍ 18ാം സ്ഥാനത്തും.

Related News