Loading ...

Home sports

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സൗദി അറേബ്യ വാങ്ങിയതായി വാര്‍ത്തകള്‍, സ്ഥിതീകരണം ഉടന്‍ എത്തിയേക്കും

ലോക ഫുട്ബോളിലെ വമ്ബന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങാനുള്ള സൗദി രാജകുടുംബത്തിന്റെ ശ്രമം വിജയിച്ചതായി വര്‍ത്തകള്‍. കഴിഞ്ഞ ദിവസം സൗദിയില്‍ വെച്ച്‌ നടന്ന കൂടിക്കാഴ്ചയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് ക്ലബ് വില്‍ക്കാന്‍ സമ്മതിച്ചതായും ഇതിനായുള്ള ആദ്യ കരാറുകള്‍ ഒപ്പുവെച്ചതായും സൗദി അറേബ്യന്‍ മാധ്യമ പ്രവര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി രാജകുമാരന്‍ ആയ മുഹമ്മദ് ഇബിന്‍ സല്‍മാന്‍ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കാന്‍ അവസാന കുറേ കാലമായി ശ്രമിച്ചു കൊണ്ടിരുന്നത്. നേരത്തെ മൂന്ന് ബില്യണ്‍ ഡോളര്‍ സൗദി രാജകുമാരന്‍ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും യുണൈറ്റഡ് ക്ലബ് ഉടമകള്‍ അത് നിരസിച്ചിരുന്നു. ഇപ്പോള്‍ ആ 5 ബില്യണോളമാണ് സൗദി രാജ കുടുംബം ഗ്ലേസേഴ്സിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏകദേശം നാല്‍പ്പതിനായിരം കോടി രൂപയാണ് ഇത്. ഈ തുകയ്ക്ക് ക്ലബ് വിറ്റ് ഇംഗ്ലണ്ട് വിടാന്‍ ആണ് ഗ്ലേസേഴ്സ് തീരുമാനം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരില്‍ നിന്ന് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ഗ്ലേസേഴ്സ് ക്ലബ് വിടുന്നതില്‍ ആരാധകര്‍ക്കും സന്തോഷം മാത്രമെ ഉണ്ടാകു. എന്തായാലും ഉടന്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക വാര്‍ത്തകള്‍ എത്തും എന്നാണ് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related News