Loading ...

Home sports

തുടര്‍ച്ചയായ രണ്ടാം മാസവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായി മക്ടോമിനെ

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഒക്ടോബര്‍ മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരം യുവതാരം മക്ടോമിനെ സ്വന്തമാക്കി. ആരാധകരുടെ വോട്ടെടിപ്പിലൂടെയാണ് മക്ടോകിനെയെ മികച്ച താരമായി തിരഞ്ഞെടുത്തത്. യുവതാരം ജെയിംസിനെയും മാര്‍ക്കസ് റാഷ്ഫോര്‍ഡിജെയും മറികടന്നാണ് മക്ടോമിനെ ഈ പുരസ്കാരം നേടിയത്. കഴിഞ്ഞ മാസകും മക്ടോമിനെ തന്നെ ആയിരുന്നു ഈ അവാര്‍ഡ് നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരു ലീഡറെ പോലെ കളിക്കികയാണ് മക്ടോമിനെ. പോഗ്ബയില്ലാത്തതിനാല്‍ ഇപ്പോള്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡ് ഭരിക്കുന്നതും മക്ടോകിനെ ആണ്. മിഡ്ഫീല്‍ഡില്‍ നിന്ന് ഗോള്‍ കണ്ടെത്താനും ഈ യുവതാരത്തിനാകുന്നുണ്ട്.

Related News