Loading ...

Home cinema

ഇന്ത്യന്‍ സിനിമക്ക് അഭിമാനമായി പേരന്‍പ് വീണ്ടും; ചിത്രം ഇനി ജര്‍മ്മനിയിലേക്ക്

മമ്മൂട്ടിയുടെ 'പെരന്‍ബു' ഇപ്പോളും വിജയകരമായി പല സ്ഥലങ്ങളില്‍ പ്രദര്‍ശനം തുടരുന്നു. എന്നാല്‍ സന്തോഷകരമായ വാര്‍ത്ത ഇതല്ല ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലെ പതിനൊന്നാമത് ന്യൂ ജനറേഷന്‍സ് ഇന്‍ഡിപെന്‍ഡന്റ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌ക്രീനിംഗിനായി രാം സംവിധാനം ചെയ്ത മെഗാസ്റ്റാര്‍ മമ്മൂട്ടി നായക വേഷം ചെയ്ത പെരന്‍ബു തിരഞ്ഞെടുത്തു. സൗത്ത് ഇന്ത്യന്‍ സിനിമാലോകത്തിന് അഭിമാനകരമാണ് ഇ വാര്‍ത്ത. സിനിമ ഇത് ആദ്യമായല്ല അന്താരാഷ്ട്ര തലത്തില്‍ ഫെസ്റ്റിവല്‍ പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കുന്നത്. ഇതിനു മുന്‍പ് ഈ വര്‍ഷം തന്നെ ഫെബ്രുവരിയില്‍ സിനിമ തിയറ്റര്‍ റിലീസ് ചെയ്യുന്നതിനുമുമ്ബ്, റോട്ടര്‍ഡാമിലെ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.ആര്‍), ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐ.എഫ്.എഫ്.ഐ) എന്നിവയില്‍ 'പെരന്‍ബു' പ്രദര്‍ശിപ്പിച്ചിരുന്നു. സിയോളിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സിയോള്‍-ബുസാന്‍, കൊറിയന്‍ ഫിലിം ആര്‍ക്കൈവ് എന്നിവ ആതിഥേയത്വം വഹിച്ച കൊറിയന്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത് അടുത്തിടെ പേരന്പ് പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തു എന്നതും ഇതെ അഭിമാനത്തോട് ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ്. സ്വന്തം മകളുടെ ജീവിതാവസ്ഥയില്‍ നിന്നും ഒരച്ഛന്‍ നടത്തുന്ന തിരിച്ചറിവുകളുടെ കാവ്യാത്മകമായ അവതരണം ആണ് പെരന്‍ബു. സെറിബ്രല്‍ പാള്‍സി' മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന മകളുടെ ജൈവിക വൈകാരിക അവസ്ഥകളെ മനസിലാക്കാനും പൊരുത്തപ്പെടാനും വിഭാര്യനായ ഒരച്ഛന്‍ നടത്തുന്ന ജീവിതയാത്രയുടെ കഥയുടെ പന്ത്രണ്ട് അദ്ധ്യായങ്ങളിലൂടെ 'പേരന്‍പ്' പ്രേക്ഷകനു മുന്നിലെത്തിക്കുന്നത്. ഗര്‍ഭാവസ്ഥയിലോ പ്രസവാനന്തരമോ തലച്ചോറിനേല്‍ക്കുന്ന ക്ഷതം മൂലമുണ്ടാകുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളുടെ അവസ്ഥയാണ് സെറിബ്രല്‍ പാള്‍സി. ഇത്തരം കുട്ടികളുടെ വളര്‍ച്ചയ്ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ദുബായില്‍ പത്തു വര്‍ഷത്തോളം ജോലി ചെയ്തു തിരിച്ചെത്തുന്ന അമുദന്‍ തന്റെ കുഞ്ഞിനെ വളര്‍ത്താന്‍ നടത്തുന്ന ജീവിത പ്രയാസങ്ങളുടെ കണ്ണു നനയിക്കുന്ന കാഴ്ചകളാണ് ഈ സിനിമ.
മകളുടെ ശാരീരിക വളര്‍ച്ചയുടെ ഘട്ടങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്ത അമുദന്‍ അവളുടെ വൈകാരിക വളര്‍ച്ചയുടെ തിരിച്ചറിവ് കാരണമുണ്ടാകുന്ന അങ്കലാപ്പുകള്‍ രണ്ടാം പകുതിയില്‍ നിറഞ്ഞു നിന്നു. പ്രകൃതിയും മനുഷ്യനും രണ്ടല്ലെന്ന കാഴ്ചപ്പാടിനൊപ്പം അന്‍പും പേരന്‍പും തമ്മിലുള്ള വ്യത്യാസമറിയുന്നതോടെ കഥയ്ക്ക് ശുഭാന്ത്യം.
ഏറെ കാലത്തിനു ശേഷമാണു മമ്മൂക്കയുടെ ഇതുപോലൊരു അഭിനയപ്രകടനത്തിനു നാം വീണ്ടും സാക്ഷിയാകുന്നത്. ഭാവനായഭിനയത്തിന്റെ ചക്രവര്‍ത്തിയാണ് താനെന്നു അദ്ദേഹം വീണ്ടും തെളിയിച്ചു. അമുദന്റെ മുഴുനീള വേഷം ഒരു നിമിഷം പോലും അടരാത്ത വൈകാരികതയോടെ അദ്ദേഹത്തിന്റെ കയ്യില്‍ ഭദ്രമായിരുന്നു. 'തങ്ക മീങ്കള്‍' എന്ന ആദ്യ ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സാധന ലക്ഷ്മി വെങ്കടേഷ് ഒരിക്കല്‍ കൂടി തന്റെ അഭിനയപാടവം കാണിച്ചു. ആദ്യ പകുതി മമ്മൂക്കയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ നിഴലില്‍ ഒതുങ്ങിപ്പോയ സാധന രണ്ടാം പകുതിയില്‍ ചിലപ്പോഴൊക്കെ അദ്ദേഹത്തേക്കാള്‍ മികച്ചു നിന്നു. സിനിമയുടെ ആദ്യ പകുതിയില്‍ അഞ്ജലി നായികയായെത്തിയപ്പോള്‍ രണ്ടാം പകുതിയില്‍ നായികയാവുന്ന ആദ്യ 'ട്രാന്‍സ് വുമണ്‍' എന്ന ഖ്യാതിയോടെ അഞ്ജലി അമീര്‍ മികച്ച പ്രകടനം നടത്തി. അതിഥി വേഷത്തില്‍ സമുദ്രക്കനിയും ചിത്രത്തിലുണ്ട്. സെറിബ്രല്‍ പാള്‍സി എന്ന അസുഖം ബാധിച്ച കൗമാരകാരിയുടെ പിതാവെന്ന നിലയില്‍ മമ്മൂട്ടിയുടെ മികച്ച പ്രകടനം ആണ് സിനിമയില്‍ ആവിഷ്കരിച്ചിരിക്കുന്നത്. അമുദന്റെ മകളുടെ വേഷം ചെയ്ത സാധനയ്ക്കും എല്ലാ കോണുകളില്‍ നിന്നും പ്രശംസ ലഭിച്ചു. രണ്ട് അഭിനേതാക്കളും ദേശീയ അവാര്‍ഡിനായി മികച്ച മത്സരാര്‍ത്ഥികളായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ അവഗണിക്കപ്പെട്ടു, ഇത് പലരുടെയും അതൃപ്തി പ്രകടിപ്പിക്കുന്നു. ചിത്രത്തിലെ ഗാങ്ങളും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്തിരിക്കുന്നത് യുവന്‍ശങ്കര്‍രാജ ആണ്. ഗാനരചന വൈരമുത്തുവും , സുമതി റാം, കരുണാകരന്‍ എന്നിവരും ആണ് നിര്‍വഹിച്ചിരിക്കുന്നത്.

Related News