Loading ...

Home Kerala

പോലീസിന്റെ സഹായവും സാന്നിധ്യവുമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനുകള്‍ വരുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: നിര്‍മ്മിത ബുദ്ധി സംസ്ഥാന പോലീസ് സേനയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വിവിധ സേവനങ്ങള്‍ പോലീസിന്റെ വിവിധ വിഭാഗങ്ങളില്‍ ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സമൂലമായ മാറ്റം വന്നിട്ടുണ്ട്. സാങ്കേതികവിദ്യ പരമാവധി വിനിയോഗിച്ചെങ്കില്‍ മാത്രമേ മാറുന്ന ലോകക്രമത്തില്‍ പിടിച്ചുനില്‍ക്കാനാവൂ എന്നു മനസിലാക്കിയാണ് കേരള പോലീസ് പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുള്ളത്. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കി പോലീസിന്റെ സഹായവും സാന്നിധ്യവുമില്ലാതെ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തില്‍വരെ എത്തിനിലക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ പ്രവര്‍ത്തനശൈലി അടിമുടി മാറിയിട്ടുണ്ട്. സമൂഹ നന്മക്കും നാട്ടുകാരുടെ സുരക്ഷയ്ക്കുമായി മാറിയ പോലീസ് സേനയാണ് നമുക്കുള്ളതെന്നും എട്ടുകോടി രൂപ മുടക്കി എസ്.എ.പി ക്യാമ്ബസില്‍ നിര്‍മ്മിക്കുന്ന പോലീസ് ടെക്‌നോളജി സെന്റര്‍ ഏറ്റവും മികവേറിയ സ്ഥാപനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Related News