Loading ...

Home Kerala

ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം നാല് ശതമാനമായി ഉയര്‍ത്തി

സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തി. ഇത് സംബന്ധിച്ച്‌ സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 2016ലെ ആര്‍പിഡബ്ല്യുഡി ആക്ടനുസരിച്ചാണ് 3 ശതമാനത്തില്‍ നിന്നും 4 ശതമാനമാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയാണ് ഈ ഭിന്നശേഷി സംവരണമെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സംവരണം നിലവില്‍ വന്ന സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് സിസ്റ്റം ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത് നിര്‍ത്തലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Related News