Loading ...

Home Business

കാതല്‍ മേഖലയില്‍ വന്‍ ഇടിവ്; സാ​ന്പ​ത്തി​ക മു​ര​ടി​പ്പ് രൂ​ക്ഷ​മാ​കു​ന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തു സാ​ന്പ​ത്തി​ക മു​ര​ടി​പ്പ് വ​ര്‍​ധി​ച്ചു​വ​രു​ന്ന​തി​നു കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍. സെ​പ്റ്റം​ബ​റി​ല്‍ കാ​ത​ല്‍ മേ​ഖ​ല​യി​ലെ വ്യ​വ​സാ​യ ഉ​ത്പാ​ദ​നം 5.2 ശ​ത​മാ​നം കു​റ​ഞ്ഞു. ഇ​തു മൊ​ത്തം വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​ത്തി​ല്‍ ഇ​ടി​വു​ണ്ടാ​കു​മെ​ന്നു സൂ​ചി​പ്പി​ക്കു​ന്നു.ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ല്‍ കാ​ത​ല്‍ മേ​ഖ​ല 4.3 ശ​ത​മാ​നം വ​ള​ര്‍​ന്ന സ്ഥാ​ന​ത്താ​ണ് ഇ​ത്ത​വ​ണ ക​ന​ത്ത ഇ​ടി​വു​ണ്ടാ​യ​ത്. ഓ​ഗ​സ്റ്റി​ല്‍ കാ​ത​ല്‍ മേ​ഖ​ല 0.1 ശ​ത​മാ​നം വ​ള​ര്‍​ന്ന​താ​ണ്.
മൊ​ത്തം വ്യ​വ​സാ​യ ഉ​ത്പാ​ദ​ന സൂ​ചി​ക (ഐ​ഐ​പി) ചു​രു​ങ്ങു​ന്പോ​ഴും കാ​ത​ല്‍​മേ​ഖ​ല ചു​രു​ങ്ങാ​റി​ല്ലാ​യി​രു​ന്നു. വ​ള​രെ​ക്കാ​ല​ത്തി​നു​ശേ​ഷ​മാ​ണു കാ​ത​ല്‍ മേ​ഖ​ല​യി​ല്‍ ഉ​ത്പാ​ദ​നം പി​ന്നോ​ട്ട​ടി​ക്കു​ന്ന​ത്. വ്യ​വ​സാ​യ ഉ​ത്പാ​ദ​ന സൂ​ചി​ക​യി​ല്‍ 40 ശ​ത​മാ​നം പ​ങ്ക് കാ​ത​ല്‍ മേ​ഖ​ല​യി​ലെ എ​ട്ടു വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കു​ണ്ട്. സെ​പ്റ്റം​ബ​റി​ലെ ഇ​ടി​വോ​ടെ ഏ​പ്രി​ല്‍-​സെ​പ്റ്റം​ബ​ര്‍ കാ​ല​ത്തെ കാ​ത​ല്‍ മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച 1.3 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ​കാ​ല​ത്ത് 5.5 ശ​ത​മാ​നം വ​ള​ര്‍​ച്ച ഉ​ണ്ടാ​യി​രു​ന്നു.കാ​ത​ല്‍​മേ​ഖ​ല​യി​ലെ എ​ട്ടു വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ ഏ​ഴി​ലും സെ​പ്റ്റം​ബ​റി​ല്‍ ഉ​ത്പാ​ദ​നം കു​റ​ഞ്ഞു.
ഏ​റ്റ​വും മോ​ശം ക​ല്‍​ക്ക​രി​യാ​ണ്. ഉ​ത്പാ​ദ​നം 20.5 ശ​ത​മാ​നം കു​റ​ഞ്ഞു. ക്രൂ​ഡ് ഓ​യി​ല്‍ 5.4 ശ​ത​മാ​നം, പ്ര​കൃ​തി​വാ​ത​കം 4.9 ശ​ത​മാ​നം, റി​ഫൈ​ന​റി ഉ​ത്പ​ന്ന​ങ്ങ​ള്‍ 6.7 ശ​ത​മാ​നം, ഉ​രു​ക്ക് 0.3 ശ​ത​മാ​നം. സി​മ​ന്‍റ് 2.1 ശ​ത​മാ​നം, വൈ​ദ്യു​തി 3.7 ശ​ത​മാ​നം എ​ന്ന തോ​തി​ലാ​ണ് ഇ​ടി​വ്.
വ​ള​ര്‍​ച്ച കാ​ണി​ച്ച ഏ​ക ഇ​നം രാ​സ​വ​ള​മാ​ണ്. 5.4 ശ​ത​മാ​നം വ​ള​ര്‍​ച്ച​യു​ണ്ട്.

Related News