Loading ...

Home International

ലിബിയയിൽ മിസൈലാക്രമണത്തിൽ മലയാളികളായ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു

ട്രിപ്പളി: ലിബിയയിലുണ്ടായ മിസൈലാക്രമണത്തിൽ മലയാളികളായ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു. വെളിയന്നൂര്‍ വന്ദേമാതരം തുളസിഭവനില്‍ വിപിന്‍െറ ഭാര്യ സുനു വിപിന്‍(29), ഏകമകന്‍ പ്രണവ്(ഒന്നര വയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്. ജോലി ചെയ്യുന്ന ആശുപത്രിയുടെ ഫ്ളാറ്റിലെ ഇവരുടെ മുറിയിലേക്ക് ഷെല്ല് പതിക്കുകയായിരുന്നു.സുനുവും ഭര്‍ത്താവ് വിപിനും കഴിഞ്ഞ മൂന്നുവര്‍ഷമായി ലിബിയയിലാണ് താമസം. വിവാഹത്തിന്ശേഷം ലിബിയയിലേക്ക് പോയ ഇവർ പിന്നീട് നാട്ടിലത്തെിയിട്ടില്ല. ലിബിയയിലെ ആഭ്യന്തരപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തമാസം പകുതിയോടെ ജോലി അവസാനിപ്പിച്ച് നാട്ടിലെത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു ഇവര്‍. രേഖകളും ശമ്പളകുടിശികയും ലഭിക്കാത്തതിനാല്‍ മടങ്ങിവരവ് നീളുകയായിരുന്നു. ലിബിയയിലെ സബരീത്ത ആശുപത്രിയില്‍ നഴ്സായിരുന്നു വിപിനും മരിച്ച സുനുവും.കൊങ്ങാട് കുഴുപ്പനാല്‍ സത്യന്‍നായരുടെയും സതിയുടെയും മകളാണ് സുനു. ബംഗളൂരുവില്‍ നഴ്സിങ് പഠനം പൂര്‍ത്തികരിച്ച സുനു വിവാഹത്തോടെയാണ് ലിബിയയിലേക്ക് പോയത്.

Related News