Loading ...

Home sports

പാ​രീ​സ് മാ​സ്റ്റേ​ഴ്സ് ചാ​മ്ബ്യന്‍​ഷി​പ്പ്: ന​ദാ​ല്‍, ജോ​ക്കോ​വി​ച്ച്‌, സ്റ്റി​സി​പാ​സ് എന്നിവര്‍ തുടരും

പാ​രീ​സ്: ത​ക​ര്‍​പ്പ​ന്‍ ജ​യ​വു​മാ​യി റാ​ഫേ​ല്‍ ന​ദാ​ല്‍, നൊ​വാ​ക് ജോ​ക്കോ​വി​ച്ച്‌, സ്റ്റെ​ഫാ​നോ​സ് സ്റ്റി​സി​പാ​സ് എ​ന്നി​വ​ര്‍ പാ​രീ​സ് മാ​സ്റ്റേ​ഴ്സ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ന്‍റെ ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്നു. സ്വി​സ് താ​രം സ്റ്റാ​ന്‍ വാ​വ്റി​ങ്ക​യെ​യാ​ണ് ന​ദാ​ല്‍ ത​ക​ര്‍​ത്തു​വി​ട്ട​ത്. 6-4 6-4 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ ജ​യം. ഫ്ര​ഞ്ച് താ​രം ജോ ​വി​ല്‍​ഫ്ര​ഡ് സോ​ങ്ക​യാ​ണ് അ​ടു​ത്ത റൗ​ണ്ടി​ല്‍ എ​തി​രാ​ളി.ബ്രി​ട്ട​ന്‍റെ കെ​യി​ല്‍ എ​ഡ്മ​ണ്ടി​നെ 7-6 (9-7) 6-1 എ​ന്ന സ്കോ​റി​ന് തോ​ല്‍​പ്പി​ച്ചാ​ണ് ജോ​ക്കോ​വി​ച്ച്‌ ക്വാ​ര്‍​ട്ട​റി​ല്‍ എ​ത്തി​യ​ത്. ജോ​ക്കോ​വി​ച്ച്‌ ആ​ദ്യ സെ​റ്റി​ല്‍ ടൈ​ബ്രേ​ക്ക​ര്‍ വ​രെ നേ​രി​ട്ട ശേ​ഷ​മാ​ണ് എ​ഡ്മ​ണ്ടി​നെ​തി​രെ ജ​യി​ച്ചു ക​യ​റി​യ​ത്. ക്വാ​ര്‍​ട്ട​റി​ല്‍ ഗ്രീ​ക്ക് താ​രം സ്റ്റി​സി​പാ​സാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ എ​തി​രാ​ളി. ഓ​സ്ട്രേ​ലി​യ​യു​ടെ അ​ല​ക്സ് ഡെ ​മ​നൗ​റി​നെ​യാ​ണു(6-3 6-4) സ്റ്റി​സി​പാ​സ് കീ​ഴ​ട​ക്കി​യ​ത്. അ​തേ​സ​മ​യം, ഡൊ​മി​നി​ക്‌ തീം, ​അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ്‌ എ​ന്നി​വ​ര്‍ ക്വാ​ര്‍​ട്ട​ര്‍ കാ​ണാ​തെ പു​റ​ത്താ​യി. തീ​മി​നെ ബ​ള്‍​ഗേ​റി​യ​യു​ടെ ഗ്രി​ഗോ​ര്‍ ദി​മി​ത്രോ​വും സ്വ​രേ​വി​നെ കാ​ന​ഡ​യു​ടെ ഡെ​ന്നീ​സ് ഷ​പോ​വ​ലോ​വു​മാ​ണ് തോ​ല്‍​പ്പി​ച്ച​ത്.

Related News