Loading ...

Home sports

ആറാം സീസണ്‍ ഐഎസ്‌എല്ലില്‍ ഒഡീഷക്ക് ആദ്യ ജയം

മുംബൈ: ഐഎസ്‌എല്ലില്‍ ഇന്നലെ മുംബൈ സ്റ്റേഡിയത്തില്‍ നടന്ന പന്ത്രണ്ടാം മത്സരത്തില്‍ മുംബൈക്കെതിരെ ഒഡീഷയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഒഡീഷയുടെ വിജയം. തകര്പ്പന് പ്രകടനമാണ് ഒഡീഷ നടത്തിയത്. ഈ സീസണിലെ അവരുടെ ആദ്യ വിജയമാണിത്. സിസ്‌കോ ഹെര്‍ണാണ്ടസ്‌, ജെ. മാവിങ്‌താങ, അരിഡെയ്‌ന്‍ സന്റാന എന്നിവരാണ് ഗോളുകള്‍ നേടിയത്. മുംബൈക്ക് വേണ്ടി മുഹമ്മദ്‌ ലാംബ്രിയാണ് ഗോള്‍ നേടിയത്. പെനാല്‍റ്റി ഗോളായിരുന്നു ഇത്. മുംബൈയുടെ രണ്ടാം ഗോള്‍ ഒഡീഷയുടെ സെല്‍ഫ് ഗോളായിരുന്നു. ഒഡീഷയുടെ ഗോളി ഫ്രാന്‍സിസ്‌കോ റാമോണ്‍ ആണ് സെല്‍ഫ് ഗോള്‍ നേടിയത്.

Related News